വാകത്താനം: വാകത്താനത്ത് മണ്ണുമാഫിയയുടെ അക്രമണം. അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് അധികൃതർക്ക് വിവരം നൽകിയെന്നാരോപിച്ച് പട്ടാപ്പകൽ വീടുകയറി ആക്രമിച്ചു. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. വീടിനുമുന്നിൽ നിർത്തിയിട്ട കാറും സ്കൂട്ടറും അടിച്ചുതകർത്തു. ചൊവാഴ്ച ഉച്ചക്ക് രണ്ടരയോടെ കണ്ണിലേക്ക് മുളകുപൊടി കലക്കിയ വെള്ളം ഒഴിച്ച ശേഷമായിരുന്നു ആക്രമണം. വാകത്താനം തോട്ടക്കാട് മാടത്താനി നെല്ലിക്കാക്കുഴിയിൽ ജോർജിയുടെ (ടിറ്റോ) വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ജോർജിയുടെ മാതാവ് ഏലിയാമ്മ തോമസ്(63), സഹോദരൻ എബ്രഹാം തോമസ് (33), ഇയാളുടെ സുഹൃത്തുക്കളായ പുല്ലനാട് ബൈജു (36), ചിറയിൽ മോനിച്ചൻ (52), തോട്ടക്കാട് സ്വദേശി കണ്ണൻ (35) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വാകത്താനത്ത് മണ്ണുമാഫിയ സംഘത്തിെൻറ ടിപ്പർ ലോറി പൊലീസ് പിടികൂടിയിരുന്നു. ഇതിനുപിന്നിൽ ജോർജിയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തടിെവട്ട് തൊഴിലാളിയായ എബ്രഹാം തോമസും സുഹൃത്തുക്കളും പണികഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴാണ് സംഭവം. വീട്ടുമുറ്റത്തേക്ക് ഒാേട്ടായിൽനിന്ന് ഇവർ ഇറങ്ങിയയുടൻ വാഹനത്തിലെത്തിയ സംഘം മുളകുവെള്ളം ഒഴിച്ചശേഷം ആക്രമിക്കുകയായിരുെന്നന്ന് എബ്രഹാം തോമസ് പറഞ്ഞു. സംഭവസമയം ജോർജി വീട്ടിലുണ്ടായിരുന്നില്ല. വീടിെൻറ ജനൽചില്ലും തകർത്തു. വാകത്താനം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.