ഇടുക്കി ഷെൽട്ടർ ഹോമിൽനിന്ന് കടന്ന സ്​ത്രീകളെ പൊലീസ്​ പിടികൂടി

ചെറുതോണി: സാമൂഹികനീതി വകുപ്പി​െൻറ സ്വധർ ഷെൽട്ടർ ഹോമിൽനിന്ന് കൈക്കുഞ്ഞുമായി മൂന്ന് യുവതികൾ കടന്നുകളഞ്ഞു. മണിക്കൂറുകൾക്കകം പൊലീസ് ഇവരെ കണ്ടെത്തി. വാഴത്തോപ്പിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിൽനിന്ന് വ്യാഴാഴ്ച വൈകീട്ടാണ് മൂന്ന് യുവതികളെ കാണാതായത്. സ്വധർ ഹോം നടത്തിപ്പുകാരുടെ പരാതിയിൽ ഇടുക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളേത്തക്ക് പോകുന്ന ബസിൽ കരിമണലിൽനിന്ന് ഇവരെ കണ്ടെത്തി. ഒരു യുവതിക്ക് മൂന്നരമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. യുവതികളെ പൊലീസ് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. കോടതി നിർദേശപ്രകാരം സ്വധർ ഹോമിൽ തിരികെ എത്തിച്ചു. നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന സ്ഥാപനമാണ് സ്വധർ. ജില്ല വിമൻസ് കൗൺസിലിനാണ് നടത്തിപ്പ് ചുമതല. സ്വധർ ഹോമിൽ ഒരു പരിപാടി നടക്കുന്നിെടയാണ് യുവതികൾ പോയതെന്ന് ഹോം അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.