കോട്ടയം മെഡിക്കൽ കോളജ് വികസനം ത്വരിതപ്പെടുത്തും

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് വികസനം ഊർജിതമാക്കുന്നതി​െൻറ ഭാഗമായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ ജനപ്രതിനിധികളടക്കം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തു. തുക അനുവദിച്ച പദ്ധതികളുടെ നിർവഹണതടസ്സം ഓഴിവാക്കാൻ തീരുമാനിച്ചു. പദ്ധതികൾ അടിയന്തരമായി നടപ്പാക്കാനും മന്ത്രി നിർേദശം നൽകി. അർബുദബാധിതരുടെ രോഗം വന്ന ഭാഗത്ത് മാത്രം റേഡിയേഷൻ നടത്താൻ കഴിയുന്ന ആധുനിക ഉപകരണമായ 'ലീനിയർ ആക്സിലറേറ്റർ' വാങ്ങാൻ അധികമായി 3.8 കോടി അനുവദിച്ചു. എട്ട് കോടിയായിരുന്നു ആദ്യം അനുവദിച്ചത്. എന്നാൽ, 11.38 കോടിയാണ് ടെൻഡർ തുകയെന്നതിനാൽ അധികതുക നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതു വാങ്ങാൻ കേരള മെഡിക്കൽ സർവിസ് കോർപറേഷനെ (കെ.എം.എസ്.സി.എൽ) ചുമതലപ്പെടുത്തി. ആർദ്രം പദ്ധതിയിൽ അത്യാഹിതവിഭാഗം, ഫാർമസി, കാൻസർ ഒ.പി, ഗൈനക്കോളജി ഒ.പി എന്നിവിടങ്ങളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശമ്രകേന്ദ്രം ജനുവരിയിൽ പൂർത്തിയാക്കും. രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. എല്ലാ ഒ.പികളും ആധുനികസൗകര്യങ്ങളോടെ നിർമിക്കും. സി.ടി സ്കാനിങ് മെഷീൻ, ഹൃദ്രോഗവിഭാഗത്തിനുള്ള കാത്ത്ലാബ് എന്നിവയുടെ പ്രവർത്തനം മാർച്ചിൽ പ്രവർത്തനം തുടങ്ങും. ഇൻസിനറേറ്റർ സ്ഥാപിക്കാൻ സുരേഷ് കുറുപ്പ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് 35 ലക്ഷം ഉപയോഗിക്കും. ഇതും കേന്ദ്രസർക്കാർ സഹായത്തോടെ നിർമിക്കുന്ന തീപ്പൊള്ളലേറ്റവർക്കായുള്ള തീവ്രപരിചരണ വിഭാഗത്തി​െൻറയും നിർമാണച്ചുമതലയും മെഡിക്കൽ സർവിസ് കോർപറേഷനാണ്. എം.ആർ.െഎ സ്കാൻ മെഷീൻ, അർബുദരോഗികൾക്കുള്ള സി.ടി സ്കാൻ സിമുലേറ്റർ എന്നിവ വാങ്ങുന്നതിന് പ്രോജക്ട് നൽകാൻൻ മന്ത്രി നിർേദശിച്ചു. 20 ലക്ഷം മുടക്കി കോളജ് ബസ് വാങ്ങാനും അനുമതിയായി. മെഡിക്കൽ കൗൺസിലി​െൻറ പരിശോധനയെത്തുടർന്ന് മെഡിസിൻ പി.ജി സീറ്റുകളുടെ നഷ്ടപ്പെട്ട അംഗീകാരം പുനഃസ്ഥാപിക്കുന്നതിന് വാർഡ് നിർമിക്കാൻ 65ലക്ഷം നൽകും. പദ്ധതികളുടെ നടത്തിപ്പിന് ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലബീവിയെ സ്പെഷൽ ഒാഫിസറായി നിയമിക്കും. പി.ഡബ്ല്യു.ഡി, ആർദ്രം പദ്ധതി, ബോൺസ് െഎ.സി.യു തുടങ്ങിയവയുടെ നിർമാണപ്രവർത്തനം ത്വരിതപ്പെടുത്താൻ കോട്ടയം മെഡിക്കൽ കോളജിലെ ഡോ. അജയകുമാറിനെ ചുമതലപ്പെടുത്തി. സുരേഷ് കുറുപ്പ് എം.എൽ.എ, ഡി.എം.ഇ റംലബീവി, കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആശുപത്രി വകുപ്പ് മേധാവികൾ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.