കട്ടപ്പന: ഇടുക്കി-കട്ടപ്പന സംസ്ഥാനപാതയിൽ വെള്ളയാംകുടി കാണക്കാലിപ്പടിയിൽ . ഒരാളുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച രാവിലെ 7.45ഓടെയാണ് അപകടം. വെള്ളയാംകുടി സൊസൈറ്റിപ്പടി പടിഞ്ഞാറേതിൽ ബിജു (38), എ.കെ.ജിപടി അമ്പലപ്പറമ്പിൽ ജോൺസൻ (46), മുളകരമേട് പുത്തൻപുരക്കൽ സുദർശൻ (45), മുളകരമേട് എ.കെ.ജി പടി ഇളയാനിക്കൽ സുധാകരെൻറ മകൻ സുദേവ് (20), എ.കെ.ജി പടി പുത്തൻപുരക്കൽ അനീഷ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിലേക്ക് വരുകയായിരുന്ന ഓട്ടോയും എതിരെവന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ ബിജുവിനെ വിദഗ്ധചികിത്സക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.