മക​െൻറ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭർതൃപിതാവ് അറസ്​റ്റിൽ

വടകര: മക​െൻറ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. നടക്കുതാഴ കുറുമ്പയിൽ ആവങ്കോട്ട് മലയിൽ ദിനേശ് ബാബു(54)വിനെയാണ് വടകര എസ്.ഐ എം. സനൽരാജ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ മജസ്േട്രറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയുടെ മകൻ സുബീഷി​െൻറ ഭാര്യ അശ്വതിയെ കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. നാല് വർഷം മുമ്പാണ് സുബീഷും അശ്വതിയും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം തന്നെ ബാബുവി​െൻറ പീഢനം തുടങ്ങിയിരുന്നു. ആദ്യം ലൈംഗിക ചുവയോടെ സംസാരമായിരുന്നു. പിന്നീട് അശ്വതിയെ പല തവണ കയറി പിടിച്ചതായും പരാതിയിൽ പറയുന്നു. ഈ വസ്തുതകൾ അശ്വതി സ്വന്തം ഡയറിയിൽ എഴുതിവെച്ചിരുന്നു. ഡയറി വായിച്ച അശ്വതിയുടെ സഹോദരൻ അക്ഷയ് ആണ് പൊലീസിൽ പരാതി നൽകിയത്. ഇതേതുടർന്നാണ് അറസ്റ്റ്. ഡയറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഐ.പി.സി 306, 354 എന്നീ വകുപ്പുകൾ പ്രകാരമാണ് ദിനേശ് ബാബുവിനെതിരെ കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.