കുമളി: എ.െഎ.എ.ഡി.എം.കെ ശശികല--ദിനകരൻ പക്ഷത്തിെൻറ നേതാക്കളെ തേടി ആദായനികുതി വകുപ്പ് അധികൃതർ അതിർത്തി ജില്ലയിലും എത്തി. രണ്ട് ദിവസമായി തമിഴ്നാട്ടിലെമ്പാടും തുടരുന്ന റെയ്ഡിെൻറ ഭാഗമായാണ് ടി.ടി.വി. ദിനകരൻ പക്ഷത്തെ ശക്തനായ ആണ്ടിപ്പെട്ടി എം.എൽ.എ തങ്കതമിഴ് ശെൽവനെ തേടി ആദായനികുതി വകുപ്പ് അധികൃതർ തേനി ജില്ലയിലെത്തിയത്. തങ്കതമിഴ് ശെൽവെൻറ പി.എയായ കനകരാജിെൻറ കമ്പത്തുള്ള വീട്ടിലും ഒാഫിസിലുമാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയത്. രാത്രി ഒമ്പതായിട്ടും പരിശോധന അവസാനിച്ചിട്ടില്ല. തങ്കതമിഴ് ശെൽവനെതിരെ രേഖകൾ തേടിയാണ് അധികൃതരുടെ പരിശോധനയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.