നാടൻതോക്കുകളും മ്ലാവിറച്ചിയുമായി മൂന്ന് പേർ പിടിയിൽ

..................................അയക്കേണ്ട............ നിലമ്പൂർ: വേട്ടയാടി പിടിച്ച മ്ലാവി‍​െൻറ ഇറച്ചിയും നാടൻ തോക്കുകളും അനുബന്ധ ഉപകരണങ്ങളുമായി മൂന്ന് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ചപ്പങ്ങാതോട്ടത്തിൽ അലവി (54), വലിയപീടിയേക്കൽ നിസ്സാദ് (36), ചാലിയാർ എരഞ്ഞിമങ്ങാട് പൈങ്ങാകോട് കുന്നമംഗലത്ത് സികിൽ ദാസ് (47) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ കാട്ടിൽ മൃഗവേട്ട സജീവമായി നടക്കുന്നുവെന്ന മാധ‍്യമം വാർത്തയെ തുടർന്ന് എ.സി.എഫ് പി. രഞ്ജിത് കുമാറി‍​െൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ ടീമി‍​െൻറ നിരീക്ഷണത്തിനിടെയാണ് വേട്ടസംഘം പിടിയിലാകുന്നത്. രണ്ട് നാടൻ തോക്കുകൾ, ഒരു എയർഗൺ, അഞ്ച് തിരകൾ, മൂന്ന് കാലി കെയ്സുകൾ, തിരകൾക്കായി ഉപയോഗിക്കുന്ന മറ്റു ചില്ല് തിരകൾ, സേർച്ച് ലൈറ്റ്, കത്തികൾ, 20 കിലോ മ്ലാവിറച്ചി, കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും പിടിച്ചെടുത്തു. എടവണ്ണ റേഞ്ച് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ എളഞ്ചീരി വനമേഖലയിൽ നിന്നാണ് മലമാനിനെ വേട്ടയാടിയത്. പ്രതികളുമായി ഇവിടെ നടത്തിയ പരിശോധനയിൽ മൃഗത്തി‍​െൻറ തല, തൊലി, മറ്റു അവശിഷ്ടങ്ങളും കണ്ടെടുത്തു. പിടിച്ചെടുത്ത തോക്കുകളിൽ എയർഗണും ഒരു തോക്കും ഓട്ടോറിക്ഷയും അലവിയുടേതും കാറും തോക്കും നിസ്സാദിേൻറതുമാണ്. ബൈക്ക് സുകിൽദാസിേൻറതാണ്. കൂടുതൽ പ്രതികളുണ്ടെന്നും ഇവരെകുറിച്ച് വ‍്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എ.സി.എഫ് പറഞ്ഞു. എടവണ്ണ റേഞ്ച് ഓഫിസർ അബ്ദുൽ ലത്തീഫ്, സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർമാരായ വി. രാജേഷ്, ഗിരീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഹരീഷ്, ശ്രീജിത് എന്നിവരാണ് വേട്ടസംഘത്തെ പിടികൂടിയത്. പ്രതികളെയും തോക്കുകളും മറ്റു തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കും. പടം: പിടിയിലായ -1 അലവി, 2- നിസ്സാദ്, 3- സുകിൽദാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.