മന്ത്രിയുടെ തിരുവല്ല ഒാഫിസിലേക്ക്​ മാർച്ച്​ നടത്തും

പത്തനംതിട്ട: മന്ത്രി മാത്യു ടി. തോമസിൻറ തിരുവല്ല ഒാഫിസിലേക്ക് കെ.പി.എം.എസ് നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ന് മാർച്ച് നടത്തുമെന്ന് ജില്ല പ്രസിഡൻറ് രാജൻ തോട്ടപ്പുഴ, സെക്രട്ടറി അജയകുമാർ മക്കപ്പുഴ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസിലെ ഒൗദ്യോഗികവിഭാഗമെന്ന് വഞ്ചിയൂർ കോടതി അംഗീകരിച്ചത് മാനിക്കാതെ വിമത വിഭാഗത്തി​െൻറ സമ്മേളനത്തിൽ സംബന്ധിച്ചെന്ന് ആരോപിച്ചാണ് മാർച്ച്. വിമതപക്ഷം തിരുവല്ലയിൽ സംഘടിപ്പിച്ച യോഗം അനധികൃതമാണെന്ന് മന്ത്രിയെ അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ജില്ല ട്രഷറർ വി.ജി. സോമൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഭാസ്കരൻ എന്നിവരും സംബന്ധിച്ചു. തുമ്പമൺ നോർത്ത് ഒാർത്തഡോക്സ് പള്ളി ഉദ്ഘാടനം പത്തനംതിട്ട: പുതുക്കിപ്പണിത തുമ്പമൺ നോർത്ത് െസൻറ് മേരിസ് ഒാർത്തഡോക്സ് പള്ളിയുടെ ഉദ്ഘാടനം നവംബർ 10,11 തീയതികളിൽ നടക്കും. 10ന് വൈകീട്ട് 5.30ന് ദേവാലയ വിശുദ്ധീകരണ ശുശ്രൂഷക്ക് കുര്യാക്കോസ് മാർ ക്ലീമിസ്, ഡോ. എബ്രഹാം മാർ സെറാഫിം എന്നിവർ നേതൃത്വം നൽകും. വൈകീട്ട് ഏഴിന് പ്രഭാഷണം. 11ന് രാവിലെ 7.45ന് മൂന്നിന്മേൽ പ്രാർഥനക്ക് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. 10.20ന് പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ് അധ്യക്ഷതവഹിക്കും. മലങ്കര സുറിയാനി അസോസിയേഷൻ ഭാരവാഹികളായ ഫാ. എം.ഒ. ജോൺ, ബിജു ഉമ്മൻ എന്നിവരെ അനുമോദിക്കുമെന്നും വികാരി ഫാ.ബിനു തോമസ് യോഹന്നാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുനരുദ്ധാരണ കമ്മിറ്റി കൺവീനർ എൻ.ജെ. തോമസ്, സിജോ സ്റ്റീഫൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.