പാനൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറും കർഷകസംഘം കണ്ണൂർ ജില്ല വൈസ് പ്രസിഡൻറുമായ ഒ.കെ. വാസു മാസ്റ്ററുടെ മകനടക്കം മുപ്പതോളം പേർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി മുൻ ജില്ല പ്രസിഡൻറായിരുന്ന ഒ.കെ. വാസു മാസ്റ്റർ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നപ്പോൾ കൂടെവന്ന മകൻ ഒ.കെ. ശ്രീജിത്ത്, വാസു പരവൻറവിട, നാണു തെള്ളക്കണ്ടി, മനോജ് മത്തത്ത്, ബാബു വടക്കയിൽ തുടങ്ങിയവരാണ് ബി.ജെ.പിയിലേക്ക് തിരികെ പോയത്. ഇവർക്കും സി.പി.എം രക്തസാക്ഷി കേളോത്ത് പവിത്രെൻറ സഹോദരൻ കേളോത്ത് ബാലൻ, സുബീഷ് വിളക്കോട്ടൂർ, കോൺഗ്രസിൽനിന്ന് രാജിവെച്ച വസന്ത വിളക്കോട്ടൂർ എന്നിവർക്കും പൊയിലൂരിൽ നടന്ന ബി.ജെ.പി യോഗത്തിൽ സ്വീകരണം നൽകി. ഒ.കെ. വാസു മാസ്റ്ററുടെ ശരീരം മാത്രമെ സി.പി.എമ്മിനൊപ്പമുള്ളൂവെന്നും മനസ്സ് ബി.ജെ.പിക്കൊപ്പമാണെന്നും പൊതുയോഗത്തിൽ സംസാരിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. സ്ഥാനമാനങ്ങൾ നൽകി സന്തോഷിപ്പിച്ച് നിർത്തിയവരെല്ലാം തിരിച്ചുവരും. അതിെൻറ തുടക്കമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓട്ടാണി പത്മനാഭൻ അധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, ജില്ല ജനറൽ സെക്രട്ടറി വി.പി. സുരേന്ദ്രൻ, മണ്ഡലം പ്രസിഡൻറ് സി.കെ. കുഞ്ഞിക്കണ്ണൻ, വി.പി. ബാലൻ മാസ്റ്റർ, എ. സജീവൻ, രാജേഷ് കൊച്ചിയങ്ങാടി, ഇ.പി. ബിജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.