പത്തനംതിട്ട: കേരളത്തിെൻറ സ്വന്തം ബാങ്ക് എന്ന നിലയിൽ കേരള സഹകരണബാങ്ക് നിലവിൽ വരുന്നതോടെ, അതിൽ ലയിക്കുന്ന സംസ്ഥാന, ജില്ല സഹകരണബാങ്കുകളിലെ അധിക ജീവനക്കാർ പിരിഞ്ഞുപോകേണ്ടിവരും. നിലവിലെ ശാഖകൾ അടച്ചുപൂട്ടുന്നതോടെയാണ് ജീവനക്കാരിൽ അധികമാവുക. ഇതുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. ജില്ല , സംസ്ഥാന സഹകരണബാങ്കുകൾ കേരള ബാങ്കിൽ ലയിക്കും. പ്രാഥമിക സർവിസ് ബാങ്കുകൾ അംഗ ബാങ്കുകളായി മാറുന്നതോടെ, ജില്ല, സംസ്ഥാന ബാങ്കുകളുടെ ശാഖകൾ നിർത്തലാക്കും. പട്ടണ പ്രദേശങ്ങളിലും ജില്ല ആസ്ഥാനത്തും മാത്രമായിരിക്കും പുതിയ ബാങ്കിന് ശാഖകൾ. പ്രാഥമിക സർവിസ് ബാങ്കുകൾ പ്രവർത്തിക്കുന്നയിടങ്ങളിൽ ശാഖകൾ ഉണ്ടാകില്ല. പത്ത് വർഷത്തിൽ താെഴ സർവിസുള്ളവർക്ക് നഷ്ടപരിഹാരം വാങ്ങി സ്വയം പിരിഞ്ഞുപോകാം. അതിലേറെ സർവിസുള്ളവരെ മേഖല ഒാഫിസുകളിലേക്കും മറ്റ് ശാഖകളിലേക്കും മാറ്റും. സംസ്ഥാന, ജില്ല ബാങ്കുകളിലായി 6098 ജീവനക്കാരാണ് ഇപ്പോഴുള്ളത്. പുതിയ ബാങ്ക് 100 ശാഖകൾ ആരംഭിച്ചാൽ പോലും വേണ്ടിവരുക 1331 പേർ മാത്രം. ക്ലർക്ക്, അക്കൗണ്ടൻറ് തസ്തികകളിൽ ജോലിചെയ്യുന്ന 2500ഒാളം പേരിൽ പുതിയ ബാങ്കിലേക്ക് വേണ്ടിവരുന്നത് 475 പേരെയും. 100 ശാഖകൾക്ക് 905 ജീവനക്കാർ മതി. ജില്ല ബാങ്കുകൾ കേരള ബാങ്കിൽ ലയിക്കുന്നതോടെ ദ്വിതല സംവിധാനമായി മാറും. എന്നാൽ, ഭരണ രംഗത്ത് ത്രിതല സംവിധാനമായിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് മേഖല ഭരണസമിതികൾ വരും. ഇവിടെ മാത്രമായിരിക്കും തെരഞ്ഞെടുപ്പ്. 15ൽ ഒമ്പതുപേരും പ്രാഥമിക സഹകരണസംഘങ്ങളുെട പ്രതിനിധികളും മൂന്നുപേർ ഇതര സഹകരണസംഘങ്ങളുടെ പ്രതിനിധികളും. ചാർേട്ടഡ് അക്കൗണ്ടൻറ്, അഭിഭാഷകർ തുടങ്ങി മൂന്നുപേരെ നാമനിർദേശം ചെയ്യും. മേഖല മാനേജർ സെക്രട്ടറിയും. മേഖല ചെയർമാൻ സംസ്ഥാന ഭരണസമിതിയിലും അംഗമായിരിക്കും. 15 അംഗ സംസ്ഥാന ബോർഡിൽ മൂന്ന് മേഖല ചെർയർമാന്മാർ ഒഴികെയുള്ളവരെ നാമനിർദേശം ചെയ്യും. സഹകരണം-കൃഷി സെക്രട്ടറിമാർ, നാബാർഡ് ചീഫ് ജനറൽ മാനേജർ എന്നിവർ ഒൗദ്യോഗിക അംഗങ്ങളായിരിക്കും. ക്ലർക്കുമാർ, ഒാഫിസർമാർ, സർവിസ് ബാങ്ക് സെക്രട്ടറിമാർ എന്നിവരുടെ ഒാരോ പ്രതിനിധിയെയും അക്കാദമിക് രംഗം, പ്രമുഖ വ്യക്തികൾ എന്നിവരിൽനിന്ന് മൂന്നുപേരെ വീതവും നാമനിർദേശം ചെയ്യും. അനൗദ്യോഗിക അംഗമായിരിക്കും ചെയർമാൻ. ഫലത്തിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന ബോർഡും അവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചെയർമാനുമായിരിക്കും കേരള സഹകരണബാങ്ക് ഭരിക്കുക. എം.ജെ.ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.