കോട്ടയം: പേരൂർ പമ്പ് ഹൗസിലെ ട്രാൻസ്ഫോർമർ കത്തിയതിനെത്തുടർന്ന് കോട്ടയം നഗരത്തിലെ കുടിവെള്ളവിതരണം താളംതെറ്റി. നഗരത്തിെൻറ പലഭാഗത്തും കുടിെവള്ളവിതരണം മുടങ്ങി. 10 ദിവസങ്ങൾക്കുശേഷമേ ജലവിതരണം പൂർവസ്ഥിതിയിലാകുകയുള്ളൂവെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു പമ്പ് ഹൗസിൽനിന്ന് മൂന്ന് മോേട്ടാർ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. രണ്ട് ട്രാൻസ്ഫോർമറായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച ട്രാൻസ്ഫോർമറുകളിലൊന്ന് കത്തിനശിച്ചു. ഇതോടെ മൂന്ന് മോേട്ടാറും ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഇതാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ പറയുന്നു. കത്തിനശിച്ച ട്രാൻസ്ഫോർമർ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബുധനാഴ്ച അറകുറ്റപ്പണിക്കായി മാറ്റി. ഇതിെൻറ തകരാർ പരിഹരിച്ച് തിരിച്ചെത്തിക്കാൻ 10 ദിവസം വേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അതുവരെ നഗരത്തിലെ കുടിെവള്ളവിതരണത്തിൽ താളപ്പിഴകൾ തുടരും. ഉയർന്ന പ്രദേശങ്ങളിൽ െവള്ളം പൂർണമായി മുടങ്ങാനാണ് സാധ്യതയെന്നും അധികൃതർ പറയുന്നു. മറ്റ് സ്ഥലങ്ങളിലും പ്രശ്നങ്ങളുണ്ടാകും. ദിവസവും വെള്ളം പമ്പ് ചെയ്തിരുന്ന ഭാഗങ്ങളിേലക്ക് ഇനി ഒന്നരദിവസം ഇടവിട്ടാകും കുടിവെള്ള വിതരണം. കുടിെവള്ളം മുടങ്ങിയതോടെ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലാണ്. പൈപ്പുകളെ ആശ്രയിക്കുന്ന കുടുംബങ്ങളും ദുരിതത്തിലാണ്. ചാലുകുന്നിൽ കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാർക്ക് ദുരിതം കോട്ടയം: കോട്ടയം-കുമരകം റോഡിലെ ചാലുകുന്ന് ജങ്ഷനിൽ കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ചുങ്കം ബൈപാസിന് തുടക്കവും ഇവിടെയാണ്. എന്നാൽ, വർഷങ്ങളായി വെയിലും മഴയും ഏറ്റാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. മെഡിക്കൽ കോളജിലേക്കുള്ള രോഗികളും കുമരകം ഭാഗത്തേക്കുള്ളവരും ഇവിടെ കാത്തുനിൽക്കുക പതിവാണ്. മൂന്ന് വർഷം മുമ്പ് റോഡ് നവീകരിച്ച് വീതികൂട്ടിയിരുന്നു. ഇതിനു പിന്നാലെ പുതിയ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും നഗരസഭ ജീവനക്കാർ ചാലുകുന്നിലെത്തി അളവ് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല. കുമരകം ഭാഗത്തേക്കുള്ള യാത്രക്കാരാണ് കൂടുതലും. കയറിനിൽക്കാൻ സമീപത്ത് കടത്തിണ്ണകൾ പോലുമില്ല. എതിർവശത്തും വെയിറ്റിങ് ഷെഡില്ലെങ്കിലും ഇവിടെ താരതമേന്യ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് കുറവാണ്. ചാലുകുന്ന് മുതൽ ബേക്കറി ജങ്ഷൻവരെയുള്ള ഇൗ അരകിലോമീറ്ററിനിടയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും ഇതുവഴിയുള്ള കാൽനടക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വെളിച്ചമില്ലാത്തത് രാത്രിയിൽ ഇവിടെ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കും ദുരിതമാണ്. ചാലുകുന്നിൽ അടിയന്തരമായി ബസ് കാത്തിരിപ്പ് േകന്ദ്രം നിർമിക്കാൻ നഗരസഭ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.