ജലനിധി ടീം ലീഡര്‍ അപേക്ഷ ക്ഷണിച്ചു

ഈരാറ്റുപേട്ട: തീക്കോയി ഗ്രാമപഞ്ചായത്തില്‍ ആക്ഷന്‍ ടീം വഴി നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ ടീം ലീഡര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/ സോഷ്യോളജി /എം.ബി.എ യോഗ്യതയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഉദ്യോഗാർഥികള്‍ ഈ മാസം 15ന് രാവിലെ 10ന് തീക്കോയി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന വാക്- ഇന്‍ ഇൻറര്‍വ്യൂവില്‍ അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വൈദ്യുതി മുടങ്ങും ഈരാറ്റുപേട്ട: 110 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെ.എസ്.ഇ.ബി ഈരാറ്റുപേട്ട സെക്ഷൻ പരിധിയിൽ വരുന്ന മുട്ടം ജങ്ഷൻ, പൊലീസ് സ്‌റ്റേഷൻ, സെൻട്രൽ ജങ്ഷൻ, പി.എം.സി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി: വാര്യത്തുകുളം, മലേപ്പറമ്പ്, മതുമൂല, വേഴയ്ക്കാട്, മോർക്കുളങ്ങര ബൈപാസ്, കുട്ടംപേരൂർ, പാലാത്ര ബി.എസ്.എൻ.എൽ, ആത്തക്കുന്ന് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ആറുവരെ വൈദ്യുതി മുടങ്ങും. ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക് പൊന്‍കുന്നം: പി.പി റോഡില്‍ പൊന്‍കുന്നത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാൽനടക്കാരിക്ക് പരിക്ക്. എലിക്കുളം കടൂക്കുന്നേല്‍ സോണിയുടെ ഭാര്യ ജിന്‍സിക്കാണ്(46) പരിക്കേറ്റത്. പൊന്‍കുന്നത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. പൊന്‍കുന്നത്തുനിന്ന് എലിക്കുളത്തേക്ക് പോകുന്ന വഴി കാര്‍ തിരിക്കുന്നതിനിടെയായിരുന്നു അപകടം. എറണാകുളത്തുനിന്ന് എരുമേലിക്കു പോകുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.