പത്തനംതിട്ട: മൊബൈൽ ഉപഭോക്താക്കൾക്കായി ബി.എസ്.എൻ.എൽ കൂടുതൽ ആനുകുല്യങ്ങൾ പ്രഖ്യാപിച്ചതായി ജനറൽ മാനേജർ കെ. സാജു ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൊബൈൽ കണക്ഷൻ വർധിക്കുന്നതനുസരിച്ച് ടവറുകൾ ഏറുന്നുണ്ടെങ്കിലും റേഡിയേഷൻ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിർേദശിച്ച മാനദണ്ഡം പാലിക്കുന്നുണ്ട്. 0.5 വാട്സ് റേഡിയേഷനിൽ അധികരിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഇത് പരിശോധിച്ച് അനുമതി ലഭിച്ചശേഷം മാത്രമാണ് കമീഷൻ ചെയ്യുന്നത്. ബി.എസ്.എൻ.എൽ പാൻ ഇന്ത്യ അടിസ്ഥാനത്തിൽ പ്ലാൻ അസീം എന്ന പേരിൽ വെർച്വൽ ലാൻഡ് ലൈൻ സേവനം ആരംഭിച്ചു. വെർച്വൽ ലാൻഡ് ലൈൻ നമ്പറിലേക്ക് വരുന്ന എല്ലാ ഇൻകമിങ് കോളുകളും ഉപഭോക്താവ് മുൻകൂട്ടി നിശ്ചയിക്കുന്ന മറ്റൊരു മൊബൈൽ നമ്പറിലേക്ക് തിരിച്ചുവിടാനുള്ള സൗകര്യം ലഭ്യമാണ്. 99രൂപ വാർഷികനിരക്കുള്ള ഇൗ പ്ലാനിലൂടെ ഒരു ലാൻഡ് ലൈൻ സ്വന്തമാക്കാനാകും. കേരളപ്പിറവി സമ്മാനമായി ബി.എസ്.എൻ.എൽ 44 രൂപ മുഖവിലയുള്ള 180 ദിവസം കാലാവധിയുള്ള ദീപം പ്ലാൻ നവംബർ ആറിന് പുറത്തിറക്കിയതായി അദ്ദേഹം പറഞ്ഞു. ഇൗ പ്ലാനിൽ സിം സൗജന്യമാണ്. 20രൂപയുടെ സൗജന്യ സംസാരമൂല്യവും 500 എം.ബി ഡാറ്റയും സൗജന്യമായി ലഭിക്കും. ഇന്ത്യയിലെ എല്ലാ ബി.എസ്.എൻ.എൽ നമ്പറുകളിലേക്കും സെക്കൻഡിന് ഒരു പൈസയും ഇതര നെറ്റ്വർക്കിലേക്ക് 12 പൈസയും ഇൗടാക്കും. ഫ്രൻഡ്സ് ആൻഡ് ഫാമിലി സ്കീമിൽ 4 നമ്പറുകൾ ഉൾപ്പെടുത്താൻ കഴിയും. 110,220,500 എന്നീ ടോപ്പുകൾക്ക് പൂർണ സംസാരമൂല്യം ലഭിക്കും. ജില്ലയിൽ തിരുവല്ല, പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാവുന്ന വൈ ഫൈ ഹോട്ട് സ്പോർട്ട് സംവിധാനം സജ്ജമായിട്ടുണ്ട്. വൈ ഫൈ സംവിധാനമുള്ള ഏത് മൊബൈൽ ഫോണിലൂടെയും ഏത് നെറ്റ്വർക്കിലുള്ള ഉപഭോക്താവിനും ഇൻറർനെറ്റ് സംവിധാനം ലഭ്യമാകും. 11 ഗ്രാമീണ ടെലിഫോൺ എക്സ്ചേഞ്ചുകളിലും വൈ ഫൈ സംവിധാനം നിലവിൽവന്നു. അവശേഷിക്കുന്ന എക്സ്ചേഞ്ചുകളിലും വൈ ൈഫ സംനവിധാനം ഒരുക്കാൻ ആവശ്യമായ തുടർ നടപടികളും സ്വീകരിച്ചുവരുകയാണ്. നവംബർ ഒന്നുമുതൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗത ഉയർത്തിയിട്ടുണ്ട്. നിലവിൽ രണ്ട് എം.ബി.പി.എസ് നൽകുന്ന പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസിലേക്കും ആറ്, എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകൾ 10 എം.ബി.പി.എസിലലേക്കുമാണ് മാറ്റിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.