ശബരിമല: മാലിന്യം തള്ളുന്നത് നിരോധിച്ചു

പത്തനംതിട്ട: സന്നിധാനം, പമ്പ, നിലക്കല്‍, ശബരിമല കാനനപാതകള്‍, തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വനാതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ ചപ്പുചവർ, പച്ചക്കറി, പഴങ്ങള്‍ എന്നിവ ഉൾപ്പെടെ തള്ളുന്നത് നിരോധിച്ചു. പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് മാലിന്യം, ആതുരാലയ മാലിന്യം, ശീതളപാനീയങ്ങളുടെ കുപ്പി എന്നിവയും അലക്ഷ്യമായി തള്ളുന്നത് കേരള പൊലീസ് നിയമത്തിലെ ചട്ടം 80പ്രകാരം അടിയന്തരമായി നിരോധിച്ച് കലക്ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടു. പമ്പയിൽ എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കരുത് പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് 2011ലെ കേരള പൊലീസ് നിയമം 80 (എ) പ്രകാരവും 1974ലെ ജലനിയമം, വകുപ്പ് 24 ഉപവകുപ്പ് (1) പ്രകാരവും കലക്ടർ നിരോധിച്ചു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒന്നരമുതല്‍ ആറുവര്‍ഷം വരെ തടവും പിഴശിക്ഷയും ലഭിക്കും. ഉത്തരവ് നടപ്പാക്കാൻ ജില്ല പൊലീസ് മേധാവി, അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാര്‍, പത്തനംതിട്ട പരിസ്ഥിതി എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവരെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.