സന്നിധാനം ആശുപത്രി 16ന്​ തുറക്കും

പത്തനംതിട്ട: നിർമാണം പൂർത്തീകരിച്ച ശബരിമല സന്നിധാനത്തെ ആശുപത്രി 16ന് രാവിലെ പത്തിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. 30 കിടക്കയുള്ള ആശുപത്രിയിൽ മുഴുവൻ സമയവും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കും. 10 ഡോക്ടർമാർ ഇവിടെയുണ്ടാകും. കാർഡിയോളജിസ്റ്റ് അടക്കമുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.സി. സരിത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒാപറേഷൻ തിയറ്റർ, വ​െൻറിലേറ്റർ തുടങ്ങി അടിയന്തര സാഹചര്യം നേരിടാനുള്ള സൗകര്യം ഉണ്ടാകും. 5.40കോടി ചെലവിലാണ് കെട്ടിടം നിർമിച്ചത്. പമ്പ, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിലും കാർഡിയോളജിസ്റ്റി​െൻറ സേവനം ഉണ്ടാകും. 15 ഇടത്ത് ഒാക്സിജൻ പാർലർ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.