പൊതുവിദ്യാഭ്യാസ സംരക്ഷണ ലക്ഷ്യം പാർശ്വവത്​കരിക്കപ്പെടാത്ത ജനത ^-മന്ത്രി രവീന്ദ്രനാഥ്

പൊതുവിദ്യാഭ്യാസ സംരക്ഷണ ലക്ഷ്യം പാർശ്വവത്കരിക്കപ്പെടാത്ത ജനത -മന്ത്രി രവീന്ദ്രനാഥ് ഇടുക്കി: എല്ലാ വിഭാഗം ജനങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ മാത്രമേ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ സാധ്യമാകൂവെന്നും പുരോഗതിയുടെ നേട്ടം എല്ലാവരിലും എത്തിയാലേ വികസനത്തി​െൻറ ഭൂമിക ഉണരൂവെന്നും മന്ത്രി സി. രവീന്ദ്രനാഥ്. മറയൂർ നാച്ചിവയലിൽ വിദ്യാർഥി സൗഹൃദ ഹോസ്റ്റലി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസനത്തി​െൻറ ഭൂമികയിൽനിന്ന് ചിലർ എല്ലായ്പ്പോഴും പുറത്തും ചിലർ അകത്തും എന്നതാണ് സാമ്പ്രദായിക സ്ഥിതി. പാർശ്വവത്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ നയത്തി​െൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വിധത്തിൽ നിരവധി പദ്ധതികൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടാലൻറ് ലാബ് ഉൾപ്പെടെ സൗകര്യങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തും. എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. സുന്ദരം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ജോമോൻ തോമസ്, ഡെയ്സി റാണി, എസ്.എസ്.എ സംസ്ഥാന അസി. േപ്രാജക്ട് ഡയറക്ടർ അനില ജോർജ്, ഉഷ ഹ​െൻറി, എൻ. സജീവ്, ദീപ അരുൾജ്യോതി, പി.എം. പ്രഭു, ശാന്തിമാരി തുടങ്ങിയവർ സംസാരിച്ചു. ഫോേട്ടാ ക്യാപ്ഷൻ TDG2 നാച്ചിവയലിൽ എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥി സൗഹൃദ ഹോസ്റ്റലി​െൻറ ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.