അഗ്​നിനാളത്തിൽനിന്ന്​ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ രഞ്​ജിത്തും കുടുംബവും

കോട്ടയം: ചന്തക്കടവിലെ നാലുനിലക്കെട്ടിടത്തിലെ ഗോഡൗൺ തീഗോളം വിഴുങ്ങിയിട്ടും മുകളിലെനിലയിൽ ഒന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു അന്ന ട്രേഡേഴ്സ് ഉടമ രഞ്ജിത്തും കുടുംബവും. കൂക്കിവിളി കേട്ട് ഉണർന്നപ്പോൾ ചുറ്റും പുകപടലമായിരുന്നു. പിന്നെ ഭാര്യയെയും മക്കളെയും വിളിച്ചുണർത്തി താഴേക്ക് അതിവേഗം ഇറങ്ങിയപ്പോൾ അഗ്നിശമനസേന എത്തിയിരുന്നു. പോറൽ പോലും ഏൽക്കാതെ എല്ലാവരും രക്ഷപ്പെട്ടതി​െൻറ ആശ്വാസവും ഇവർ മറച്ചുവെക്കുന്നില്ല. കേക്ക് നിർമാണത്തിനുള്ള ഉണക്കമുന്തിരി, ബദാം, കശുവണ്ടിപ്പരിപ്പ്, നെയ്യ്, ക്രീമുകൾ, തേങ്ങാപ്പീര, വിവിധ പൗഡറുകൾ, ബട്ടർ എന്നിവയുടെ വൻ ശേഖരമാണുണ്ടായിരുന്നത്. ഗോഡൗണിലെ ആറ് ഫ്രീസറുകളും നശിച്ചു. ഒരാഴ്ചമുമ്പാണ് 95 ലക്ഷം മുടക്കി സാധനങ്ങൾ സ്റ്റോക്ക് ചെയ്തതെന്ന് ഉടമ രഞ്ജിത് പറഞ്ഞു. ക്രിസ്മസ് സീസണിൽ നല്ല കച്ചവടം പ്രതീക്ഷിച്ചാണ് വൻ തുക മുടക്കിയത്. എല്ലാം പെെട്ടന്ന് ഇല്ലാതായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.