കോട്ടയം: തെൻറ റെക്കോഡ് മറികടക്കുന്നത് കാണാൻ ഇക്കുറിയും മുരളി എത്തി. പക്ഷേ, ബധിര കായികമേളയിലെ ഏറ്റവും പഴക്കമുള്ള റെക്കോഡിന് കോട്ടയത്തും ഇളക്കംതട്ടിയില്ല. 10,000 മീറ്ററിൽ 1990ൽ കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ കെ.വി. മുരളി സ്ഥാപിച്ച റെക്കോഡാണ് സംസ്ഥാന ബധിര കായികമേളയിലെ ഏറ്റവും പഴക്കമുള്ള റെക്കോഡ്. 27 വർഷം പഴക്കമുള്ള ഇൗ നേട്ടം ഇത്തവണയും ആരും തകർത്തില്ല. മത്സരാർഥികൾക്ക് ആവേശം പകരുന്നതിനൊപ്പം തന്നെ തെൻറ റെക്കോഡ് തകർക്കുന്നയാളെ കാണാൻ ഒരോ മീറ്റിലും മുരളി എത്തും. കോട്ടയത്തും രണ്ടുദിവസമായി അദ്ദേഹം ഉണ്ടായിരുന്നു. െവള്ളിയാഴ്ച കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ 10,000 മീറ്റർ മത്സരം നടന്നു. കോട്ടയം മെഡിക്കൽ കോളജ് ടെക്നിക്കൽ വിഭാഗം ജീവനക്കാരനാണ് മുരളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.