കോട്ടയം: എം.ജി സർവകലാശാലയുടെ 2010ലെ ബി.ടെക് പരീക്ഷചട്ടങ്ങൾ ഭേദഗതിചെയ്ത് തിയറി പരീക്ഷകളുടെ ഇേൻറണൽ അസസ്മെൻറിന് വീണ്ടും അവസരം. തിയറി പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചിട്ടും ഇേൻറണലിെൻറ മാർക്കുകുറവ് മൂലം നിരവധി ബി.ടെക് വിദ്യാർഥികൾ പാസാകാതെവരുന്ന സാഹചര്യത്തിലാണ് സർവകലാശാല അക്കാദമിക് കൗൺസിലിെൻറ സ്റ്റാൻഡിങ് കമ്മിറ്റി മൂന്നംഗസമിതിയുടെ നിർേദശം. സമിതി സമർപ്പിച്ച റിപ്പോർട്ട് വൈസ് ചാൻസലർ അംഗീകരിച്ചു. 2010 അഡ്മിഷൻ മുതലുള്ള ബി.ടെക് വിദ്യാർഥികൾക്ക് വ്യവസ്ഥകളോടെ ഇേൻറണൽ റീ -ഡു പരീക്ഷകൾക്ക് അവസരം നൽകും. ബി.ടെക് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കാകും ഇതിന് അവസരം. തിയറി പരീക്ഷയുടെ ഇേൻറണൽ ഘടകത്തിന് മാത്രമാണ് ഇേൻറണൽ റീ -ഡു സൗകര്യം. ഇേൻറണൽ റീ- ഡു പാസാകാത്ത തിയറി പരീക്ഷകൾക്ക് മാത്രമായി പരിമിതപ്പെടുത്തി. തിയറി പരീക്ഷക്ക് കുറഞ്ഞത് 40 മാർക്കെങ്കിലും ലഭിച്ചവർക്കാകും ഈ സൗകര്യം. ഇേൻറണൽ റീ ഡു പരീക്ഷയിലൂടെ പരമാവധി 35 മാർക്കാണ് വിജയത്തിനായി പരിഗണിക്കുക. സർവകലാശാലയുമായി നിലവിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഇേൻറണൽ റീ- ഡു സൗകര്യം ഒരുക്കും. ഈ സൗകര്യം ലഭ്യമാവുന്ന വിഷയങ്ങൾ/സെമസ്റ്റർ/കേന്ദ്രങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും. ഇേൻറണൽ റീ- ഡു പരീക്ഷകൾക്ക് കോളജുതല ഏകോപന അധികാരിയെ ചുമതലപ്പെടുത്തും. പേപ്പറൊന്നിന് 2000 രൂപ രജിസ്േട്രഷൻ ഫീസ് ഈടാക്കും. എം.ജി വി.സി ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായ കേരളത്തിലെ സർവകലാശാലകളുടെ ഇേൻറണൽ അസസ്മെൻറ് ഇവാേല്വഷൻ കമ്മിറ്റി സമർപ്പിച്ച പ്രധാന ശിപാർശയാണ് ഇപ്പോൾ എം.ജിയിൽ നടപ്പാക്കുന്നത്. ഇേൻറണൽ പരീക്ഷകൾക്ക് കുറഞ്ഞമാർക്ക് ലഭിച്ചതിെൻറപേരിൽ ബി.ടെക് പൂർത്തിയാക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.