പട്ടീദാറുകൾക്ക്​ സംവരണം: കോൺഗ്രസ്​ നിലപാട്​ വ്യക്​തമാക്കണമെന്ന്​ ബി.​െജ.പി

അഹ്മദാബാദ്: പട്ടീദാറുകൾക്ക് സംവരണം നിശ്ചയിക്കുന്നതിൽ കോൺഗ്രസും പട്ടീദാർ നേതാവ് ഹാർദിക് പേട്ടലും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഗുജറാത്തിലെ കോൺഗ്രസ് നേതാവ് മോഹൻസിങ് റാത്വ പട്ടീദാർമാർക്ക് ഒ.ബി.സി സംവരണത്തി​െൻറ സാധ്യത തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബി.െജ.പിയുടെ പർഷോത്തം രുപാല രംഗത്തെത്തിയത്. നിലവിലുള്ള 49 ശതമാനം സംവരണത്തിനകത്ത് പട്ടീദാർ വിഭാഗത്തിന് പ്രത്യേക സംവരണം അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാനനിയമസഭയിലെ പ്രതിപക്ഷനേതാവായ റാത്വയുടെ വാദം. വാൽസാദ് ജില്ലയിലെ ഗോത്രമേഖലയായ നാനാ പോന്തഗ്രാമത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇത്. ഇൗ പരിപാടിയിലേക്ക് രാഹുൽ ഗാന്ധി വരുന്നതിന് തൊട്ടുമുമ്പായിരുന്നു റാത്വയുടെ പ്രസ്താവന. നിലവിലുള്ള 49 ശതമാനത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും നിലവിലുള്ള സംവരണത്തെ ബാധിക്കാത്തവിധത്തിൽ പട്ടീദാറുകൾക്ക് സംവരണം നൽകാമെന്നുമായിരുന്നു ഗോത്രവർഗത്തിൽ നിന്നുള്ള നേതാവുകൂടിയായ റാത്വയുടെ വാക്കുകൾ. എന്നാൽ, ഹാർദിക് ആവശ്യപ്പെടുന്നത് ഒ.ബി.സി േക്വാട്ടക്ക് കീഴിലുള്ള സംവരണമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞതുപോലെ സാമ്പത്തികവിഭാഗത്തിലെ സംവരണമല്ലെന്നും ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി പർഷോത്തം, ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ പാർട്ടിയോടും ഹാർദിക്കിനോടും ആവശ്യപ്പെടുകയായിരുന്നു. പട്ടീദാറുകൾക്ക് ഒ.ബി.സി േക്വാട്ടയിൽ സംവരണം നൽകുന്നതിനെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും രുപാല ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.