ന്യൂഡൽഹി: ചരക്ക് സേവന നികുതി(ജി.എസ്.ടി)ക്കു കീഴിൽ അനുമാന നികുതി തിരഞ്ഞെടുത്തവർക്ക് റിേട്ടൺ സമർപ്പിക്കാൻ ഒാഫ്ലൈൻ (ഇൻറർനെറ്റ് രഹിത) സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ജി.എസ്.ടി പോർട്ടലിൽ നിന്ന് നികുതിദായകർക്കും ടാക്സ് കൺസൽട്ടൻറുമാർക്കും ജി.എസ്.ടി.ആർ-4 എന്ന നികുതി റിേട്ടൺ അപേക്ഷ ഡൗൺലോഡ് ചെയ്ത് എടുക്കാം. ചെറുകിട ബിസിനസുകാർക്ക് അവരുടെ സൗകര്യത്തിന് സ്വന്തം കമ്പ്യൂട്ടറിൽ റിേട്ടൺ പൂരിപ്പിക്കാം. അത് ഭാവി ആവശ്യത്തിന് സൂക്ഷിച്ചുവെക്കുകയും ചെയ്യാം. അതേസമയം പൂരിപ്പിച്ച റിേട്ടണുകൾ ഇൻറർനെറ്റ് സഹായത്തോടെ ജി.എസ്.ടി പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് ജി.എസ്.ടി.എൻ നെറ്റ്വർക്ക് സി.ഇ.ഒ പ്രകാശ് കുമാർ പറഞ്ഞു. 15 ലക്ഷത്തോളം ബിസിനസുകാരാണ് ഇതുവരെ കുറഞ്ഞ നികുതി അടയ്ക്കേണ്ട അനുമാന നികുതി രീതി തിരഞ്ഞെടുത്തിരിക്കുന്നത്. െഎസ്ക്രീം, പാൻ മസാല, പുകയില ഉൽപന്നങ്ങൾ എന്നിവയൊഴികെയുള്ള ഉൽപന്നങ്ങളുടെ നിർമാതാക്കൾ വാർഷിക വിറ്റുവരവിെൻറ രണ്ട് ശതമാനമാണ് അനുമാന നികുതി നൽകേണ്ടത്. റസ്റ്റാറൻറുകൾക്ക് ഇത് അഞ്ചും വ്യാപാരികൾക്ക് ഒരു ശതമാനവുമാണ്. ഒരു കോടിവരെ വിറ്റുവരവുള്ളവർക്കാണ് അനുമാന നികുതി തിരഞ്ഞെടുക്കാൻ അനുമതിയുള്ളത്. ജി.എസ്.ടി ഒാഫ്ലൈൻ റിേട്ടൺ എങ്ങനെയാണ് സമർപ്പിക്കേണ്ടത് എന്നത് സംബന്ധിച്ചും മറ്റ് കൂടുതൽ വിവരങ്ങളും പോർട്ടലിൽ നൽകിയിട്ടുള്ളതായി സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.