കോട്ടയം: മുരിങ്ങയില പറിച്ചുനൽകുന്നതിനിടെ റിട്ട. അധ്യാപികയെ അയൽവാസി പട്ടികക്ക് തലക്കടിച്ച് വീഴ്ത്തി. ഗുരുതര പരിക്കേറ്റ വലിയാലുംചുവട് കുറൂർമന സരളാദേവിയെ (70) കോട്ടയം മെഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമാരനല്ലൂര്‍ വലിയാലുംചുവട് പടിഞ്ഞാറേവീട്ടിൽ ഷണ്‍മുഖനെ (55) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. അയൽവാസിയായ ഷൺമുഖൻ വീട്ടിലെത്തിയ ശേഷം കോളിങ് ബെൽ അമർത്തിയപ്പോൾ വാതിൽ തുറന്ന സരളാദേവിയോട് മുരിങ്ങയില ആവശ്യപ്പെട്ടു. ഒടിച്ചെടുത്തോളൂ എന്നു പറഞ്ഞപ്പോൾ, ഒടിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. മുരിങ്ങയില ഒടിച്ചുനൽകിയ ശേഷം ഇതു മതിയോ എന്ന് ചോദിച്ചതിനു പിന്നാലെ സമീപത്തുകിടന്ന പട്ടിക കഷണം ഉപയോഗിച്ച് സരളാദേവിയെ പലതവണ അടിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികളെത്തിയാണ് രക്തത്തിൽ കുളിച്ചുകിടന്ന സരളാദേവിയെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ തലയിൽ നാൽപതിൽപരം തുന്നലുണ്ട്. മുമ്പ് വീടിന് സമീപത്തെ പേരമരത്തിെൻറ കമ്പ് മുറിച്ചതിനെച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.