ഉബർ ടാക്സി ഡ്രൈവറിൽനിന്ന്​ കവർച്ചക്ക്​ ശ്രമിച്ച ഭിന്നലിംഗക്കാർ അറസ്​റ്റിൽ

കൊച്ചി: ഉബർ ടാക്സി ഡ്രൈവറിൽനിന്ന് പണവും മൊബൈലും തട്ടാൻ ശ്രമിച്ച അഞ്ച് ഭിന്നലിംഗക്കാർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ഭൂമിക (20), വൈറ്റില സ്വദേശികളായ ശ്രുതി(24), സോനാക്ഷി(20), ചെങ്ങന്നൂർ സ്വദേശി അരുണിമ (23) നെയ്യാറ്റിൻകര സ്വദേശി നിയ എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ച രണ്ടു മണിയോടെ ഹൈകോടതി ജങ്ഷനുസമീപമാണ് സംഭവം. ഓട്ടം കാത്തുകിടക്കുകയായിരുന്ന ആലുവ സ്വദേശിയായ യുവാവ് ട്രിപ്പ് വന്നതിനെ തുടർന്ന് കാർ മുന്നോട്ടെടുക്കുന്നതിനിടെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. ഇവർ കാറിന് പുറത്ത് ഇടിച്ചപ്പോൾ ഡ്രൈവർ കാറി​െൻറ ഗ്ലാസ് താഴ്ത്തി. തുടർന്ന് യുവാവി​െൻറ കോളറിൽ പിടിച്ച് വലിക്കുകയും പോക്കറ്റിൽനിന്ന് മൊബൈലും പണവും തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭയന്ന ഡ്രൈവർ പെട്ടെന്ന് കാർ മുന്നോട്ടെടുത്ത് ഓടിച്ചുപോവുകയായിരുന്നു. ഈ സമയം ആ വഴി വന്ന പൊലീസ് വാഹനം തടഞ്ഞുനിർത്തി വിവരം ധരിപ്പിച്ചു. അപ്പോൾത്തന്നെ സെൻട്രൽ സി.െഎ അനന്തലാലും സബ് ഇൻസ്പെക്ടർ എബിയും വനിത പൊലീസുദ്യോഗസ്ഥരും അടങ്ങിയ സംഘവുമെത്തി പ്രതികളെ പിടികൂടി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരത്തിൽ ഇവരെ കുറിച്ച് വ്യാപക പരാതിയുള്ളതായി അസിസ്റ്റൻറ് കമീഷണർ ലാൽജി പറഞ്ഞു. എറണാകുളം സ​െൻറ് വിൻസ​െൻറ് റോഡ് റെസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ഐ.ജി പി. വിജയന് പരാതി നൽകിയിരുന്നു. രാത്രിയിലും വെളുപ്പിനും പള്ളിയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നായിരുന്നു പരാതി. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. എന്നാൽ, പൊലീസി​െൻറ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അതിഥി പ്രതികരിച്ചു. ഇപ്പോൾ അറസ്റ്റിലായവർക്ക് കേസുമായി പങ്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.