വളയം: ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സി.ബി.ഐക്ക് ലഭിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ജിഷ്ണുവിെൻറ ബന്ധുക്കൾ. നാലുമാസം മുമ്പ് ഉത്തരവിെൻറ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ലഭിച്ചിരുന്നുവെന്ന് ജിഷ്ണുവിെൻറ അച്ഛൻ അശോകൻ പറഞ്ഞു. കഴിഞ്ഞ ജൂൺ 15നാണ് ഹോം എസ്.എസ്.എ 2 / 46/2017 നമ്പറിലുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് 1946 പ്രകാരം സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവിെൻറ പകർപ്പാണ് കുടുംബത്തിന് നൽകിയിട്ടുള്ളത്. എന്നാൽ, കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വലിയ അട്ടിമറിശ്രമം നടന്നെന്ന് കുടുംബം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുടെ വാദം ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്ന് അമ്മ മഹിജ പറഞ്ഞു. അഞ്ചു മാസത്തോളമായി സുപ്രീംകോടതിയിൽ കേസ് നടക്കുകയാണ്. നിരവധി തവണ സർക്കാറിനുവേണ്ടി അഭിഭാഷകൻ ഹാജരായിട്ടുണ്ട്. ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. ഈ ഘട്ടത്തിലൊന്നും സർക്കാർ ഉത്തരവ് ലഭിച്ചില്ലെന്ന വാദം ഉയർന്നില്ല. ജിഷ്ണുവിേൻറത് കൊലപാതകമാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.