ജയലളിതയുടെ മരണം: അന്വേഷണ പാനലിനെതിരായ ഹരജി സുപ്രീംകോടതി തള്ളി

ചെൈന്ന: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കാൻ ഏകാംഗ പാനലിനെ നിയമിക്കാനുള്ള തമിഴ്നാട് സർക്കാറി​െൻറ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി നിരസിച്ചു. സംസ്ഥാന നിയമസഭയിൽ പ്രമേയം പാസാക്കാതെയാണ് സർക്കാർ ഇൗ തീരുമാനം എടുത്തതെന്നും അന്വേഷണ പാനലിനെ സ്വാധീനിക്കാനും പക്ഷപാതിത്വത്തിനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ചെന്നൈയിലുള്ള പി.എ. ജോസഫ് ആണ് ഹരജി നൽകിയത്. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.ൈവ. ചന്ദ്രചൂഢ് എന്നിവരാണ് ഹരജി നിരസിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.