യുവതി തോട്ടിൽ വീണ്​ മരിച്ചനിലയിൽ

കോട്ടയം: യുവതിയെ തോട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി താബോർ വർഷിപ്പ് സ​െൻററിലെ അേന്തവാസിയായ ഒറവക്കൽ കട്ടപ്പുറത്ത് ജസി ലൂക്കോസാണ്(40) മരിച്ചത്. സ​െൻറററിനു തൊട്ടുപിന്നിൽകൂടി ഒഴുകുന്ന തോട്ടിൽ വ്യാഴാഴ്ച രാവിലെ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ച മുതൽ ജസിയെ കാണാനില്ലായിരുന്നു. തുടർന്ന് മറ്റ് അന്തേവാസികൾ ചേർന്നു നടത്തിയ തിരച്ചിലിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് ചുഴലി രോഗമുണ്ടായിരുന്നതായും ഇതിനെത്തുടർന്ന് തോട്ടിൽ വീണ് മരിച്ചതാകാമെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. പത്തനംതിട്ടയിൽ സഹോദരിക്കൊപ്പം താമസിച്ചിരുന്ന ഇവർ പത്തുവർഷം മുമ്പാണ് സ​െൻററിലെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് കോട്ടയം ഈസ്റ്റ് സി.ഐ സാജു വർഗീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.