പട്ടികജാതി പീഡനനിരോധന നിയമം കേസുകളിൽ​ ശിക്ഷിക്കപ്പെടുന്നത്​ നാമമാത്രം -^പട്ടികജാതി, ഗോ​ത്രവർഗ കമീഷൻ

പട്ടികജാതി പീഡനനിരോധന നിയമം കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് നാമമാത്രം --പട്ടികജാതി, ഗോത്രവർഗ കമീഷൻ കോട്ടയം: പട്ടികജാതി പീഡനനിരോധന നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ രണ്ടു ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവർഗ കമീഷൻ ചെയർമാൻ പി.എൻ. വിജയകുമാർ. അന്വേഷണത്തിലെ കാര്യക്ഷമതയില്ലായ്മയാണ് കാരണമെന്ന് അദ്ദേഹം കോട്ടയത്ത് നടത്തിയ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അറസ്റ്റിലെ കാലതാമസവും പ്രതികൾ രക്ഷപ്പെടാൻ കാരണമാണ്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇത് അവസരം നല്‍കുന്നു. പട്ടികജാതിക്കാരുടെ പരാതിയിൽ കേസെടുക്കാൻ പലപ്പോഴും വൈകുന്നുണ്ട്. ഇൗ സ്ഥിതി മാറണമെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഉണ്ടാകുന്ന കാലതാമസം നീതിനിഷേധം തന്നെയാണ്. കമീഷനു മുന്നിലെത്തിയ 15 പരാതികളിൽ 13 എണ്ണത്തിലും ഒരുപ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടകം ഗവ. കോളജിലെ ദലിത് വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പിൽനിന്ന് റിപ്പോർട്ട് തേടും. കോളജിലെ ദലിത് വിദ്യാർഥിനിയടക്കം രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ല. വാർത്തകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നേരേത്ത നാട്ടകം പോളിടെക്നിക്കിൽ ദലിത് വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിലും ഹോസ്റ്റലിൽ ഇടിമുറിയെന്ന പരാതിയിലും പ്രിൻസിപ്പൽ, വാർഡൻ എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിരുന്നു. അദാലത്തിൽ പരിഗണിച്ച 60 കേസുകളിൽ 42 എണ്ണം പരിഹരിച്ചു. വഴിനടക്കാൻ സ്വാതന്ത്ര്യം നിഷേധിച്ചെന്നും മണ്‍വെട്ടികൊണ്ട് പരിക്കേല്‍പിെച്ചന്നുമുള്ള വൈക്കം ഇടയാഴം സ്വദേശിയുടെ പരാതിയില്‍ ഡി.ജി.പി നേരിട്ട് അന്വേഷണം നടത്തണമെന്ന് കമീഷൻ ഉത്തരവിട്ടു. വിവാഹവാഗ്ദാനം നല്‍കി മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ പ്രതിയുടെ രേഖാചിത്രം വരച്ച് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം നല്‍കി. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കണം. പട്ടികജാതി പീഡനനിരോധന നിയമം ഷെഡ്യൂള്‍ രണ്ട് പ്രകാരം ഇരയായ പെണ്‍കുട്ടിക്ക് പട്ടികജാതി വികസന ഓഫിസില്‍ നിന്ന് ആനുകൂല്യം നല്‍കണമെന്നും കമീഷന്‍ നിർദേശം നൽകി. പാരമ്പര്യ ചികിത്സനടത്താൻ അനുമതി നിഷേധിക്കുന്നുവെന്ന പരാതിയില്‍ ആയുര്‍വേദ ഡയറക്ടറോട് വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിർദേശിച്ചു. പാരമ്പര്യ ചികിത്സനടത്താന്‍ യോഗ്യയാെണന്ന് തെളിയിക്കുന്ന രേഖകള്‍ ഒരുമാസത്തിനകം ഹാജരാക്കാന്‍ പരാതിക്കാരിയോടും കമീഷന്‍ നിർദേശിച്ചു. കമീഷൻ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ. മനോജ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.