പരുമല ഒാർമപ്പെരുന്നാളിൽ വിദ്യാർഥിസംഗമം​

മാന്നാർ: പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാർഥിസംഗമം മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡൻറ് ഡോ. സഖറിയാസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് അനുസ്‌മരണ പ്രഭാഷണവും വീണ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തി. മാത്യൂസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ. ഫിലൻ പി. മാത്യു, വർഗീസ് പേരയിൽ, ജെയ്സി കരിങ്ങാട്ടിൽ, ലാബി പീടികത്തറയിൽ, ഷേബ ഗീവർഗീസ്, ക്രിസ്റ്റി തോമസ്, രേഷ്‌മ റേച്ചൽ, ഫാ. തോമസ് റോബി, നികിത് കെ. സഖറിയ എന്നിവർ സംസാരിച്ചു. പരുമല പെരുന്നാള്‍ സമാപിച്ചു പരുമല: പരുമല തിരുമേനിയുടെ 115ാം ഓർമപ്പെരുന്നാൾ സമാപിച്ചു. രാവിലെ 7.15ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെയും മെത്രാപ്പോലീത്തമാരെയും പള്ളിമേടയില്‍നിന്ന് പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് പ്രഭാതനമസ്‌കാരത്തിനും കുർബാനക്കും കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. മാത്യൂസ് മാർ തിമോത്തിയോസും ഡോ. സഖറിയാസ് മാർ അപ്രേമും സഹകാര്‍മികരായി. സഭയിൽ ശാശ്വത സമാധാനം വേണമെന്ന് കാതോലിക്ക ബാവ പറഞ്ഞു. ഭൂതകാലത്തിൽ സമാധാനത്തി​െൻറ പേരിലുണ്ടായ വഞ്ചനയെക്കുറിച്ചും ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചും ബോധ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കബറിങ്കൽ ധൂപപ്രാർഥനയെത്തുടര്‍ന്ന് ശ്ലൈഹിക വാഴ്വ് നല്‍കി. പെരുന്നാളിന് സഹകരിച്ച എല്ലാവർക്കും സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് നന്ദി അറിയിച്ചു. ഉച്ചക്ക് രണ്ടിന് ആരംഭിച്ച റാസയെത്തുടര്‍ന്ന് ഫാ. എം.സി. കുര്യാക്കോസ് പെരുന്നാൾ കൊടിയിറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.