കായൽ നികത്തൽ വിവാദത്തിനിടെ ഡാറ്റ ബാങ്ക്​ തയാറാക്കുന്നു

പത്തനംതിട്ട: കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ച് മന്ത്രി തോമസ് ചാണ്ടി കായൽ നികത്തിയെന്ന വിവാദം കത്തിനിൽക്കെ, 2008 ആഗസ്റ്റ് 12ലെ അവസ്ഥ പരിശോധിച്ച് ഡാറ്റ ബാങ്ക് തയാറാക്കുന്നു. 2017േമയ് 30ന് കൊണ്ടുവന്ന ഭേദഗതിപ്രകാരമാണ് വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തിൻറകൂടി സഹകരണത്തോടെ ഉപഗ്രഹചിത്രങ്ങൾ കൂടി പരിശോധിച്ച് ഇത് തയാറാക്കുന്നത്. ഏതെങ്കിലും രേഖകൾ പ്രകാരം നെൽവയൽ, തണ്ണീർത്തടമാെണന്ന് ബോധ്യപ്പെട്ടാൽ അത് കരട് ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താനാണ് പ്രാദേശിക നിരീക്ഷണ സമിതികൾക്കുള്ള നിർദേശം. തണ്ണീർത്തടവും നെൽവയലും നികത്തി കരഭൂമിയാക്കി മാറ്റിയത് നികത്ത് ഭൂമി, വർഷങ്ങൾ പ്രായമുള്ള തെങ്ങ് നിൽക്കുന്ന ഭൂമി എന്നൊക്കെ രേഖപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കരഭൂമി അല്ലെങ്കിൽ തണ്ണീർത്തടം-നെൽവയൽ എന്ന് കൃത്യമായി ഡാറ്റ ബാങ്കിൽ രേഖപ്പെടുത്തണം. അടുത്ത മാർച്ച് 31നകം കരട് പ്രസിദ്ധീകരിക്കും. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം കൃഷിയോഗ്യമായ നെൽവയലുകളും തണ്ണീർത്തടങ്ങളും ഉൾപ്പെടുത്തി 2009 മാർച്ചിൽ ഡാറ്റ ബാങ്ക് വരേണ്ടതായിരുന്നു. പല കാരണങ്ങളാൽ വൈകി. ഡാറ്റ ബാങ്കിൽ തെറ്റുകൾ കടന്നുകൂടിയെന്നും ആക്ഷേപം ഉയർന്നു. ഇതിനിടെ, വ്യാപകതോതിൽ നിലം നികത്തപ്പെടുകയും ചെയ്തു. ഡാറ്റ ബാങ്കിൽ തെറ്റായി നിലമെന്ന് രേഖപ്പെടുത്തിയെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് ഭേദഗതി കൊണ്ടുവന്നത്. ഇതുനസരിച്ച് തെറ്റായി രേഖപ്പെടുത്തിയ ഭൂമി ഡാറ്റ ബാങ്കിൽനിന്ന് മാറ്റിക്കിട്ടാൻ 90 ദിവസത്തിനകം അപേക്ഷ നൽകണമെന്ന് നിർേദശിച്ചു. ഇതിൽ കൃഷി ഒാഫിസർ, വില്ലേജ് ഒാഫിസർ എന്നിവരടങ്ങിയ സംഘം സംയുക്ത പരിശോധനനടത്തി തീർപ്പുകൽപിക്കണമെന്ന് ഇപ്പോഴത്തെ ഉത്തരവിൽ പറയുന്നു. 2008 ആഗസ്റ്റ് 12ലെ അവസ്ഥ പ്രകാരമായിരിക്കണം തീർപ്പുകൽപിക്കേണ്ടത്. ഇതിന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായം തേടാം. വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തിനാണ് അപേക്ഷ നൽകേണ്ടത്. ഇതിനുള്ള 1500രൂപയും ഭൂവുടമനൽകണം. കൃഷി, റവന്യൂ, തദ്ദേശ സ്ഥാപനങ്ങളുടെ രേഖകളിൽ ഏതിലെങ്കിലും തണ്ണീർത്തടം-നെൽവയൽ എന്നാണെങ്കിൽ ഭൂമി ഡാറ്റ ബാങ്കിൽ അടയാളപ്പെടുത്തും. 2008നുശേഷം നികത്തപ്പെട്ടതൊക്കെ ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തുമെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ, ഭൂമി പൂർവസ്ഥിതിയിലാക്കുമോയെന്ന് റവന്യൂ വകുപ്പി​െൻറ ഉത്തരവിൽ പറയുന്നില്ല. എം.ജെ.ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.