പാലാ: ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന മൈക്ക് അനൗൺസ്മെൻറ് പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലും ടൗൺ ബസ് സ്റ്റാൻഡിലും വേണ്ടെന്ന് ബസ് ഉടമകളുടെ സംഘടന. ഇത് എത്രയും വേഗം നിരോധിക്കാൻ മുനിസിപ്പൽ അധികാരികൾ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിൽ ടൈം കീപ്പിങ് യൂനിറ്റിൽ അനധികൃതമായി പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തവും പാലാ മുനിസിപ്പൽ ഭരണാധികാരികൾ ഏറ്റെടുക്കണം. 300ഒാളം ബസുകളാണ് പാലായിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡുകളിൽ ദിവസവും കയറിയിറങ്ങുന്നത്. 25 രൂപവെച്ച് ഓരോബസിൽനിന്ന് ടൈംകീപ്പിങ്ങുകാർ ഈടാക്കുന്നുണ്ട്. ഈ വകയിൽ മാത്രം മാസം രണ്ടുലക്ഷം രൂപയോളം ഇവർക്ക് ലഭിക്കുന്നുണ്ട്. ഏഴുപേരുൾപ്പെട്ട തൊഴിലാളികൾ ഈ തുക വീതംെവച്ച് എടുക്കുകയാണെന്നും ബസ് ഉടമകൾ കുറ്റപ്പെടുത്തുന്നു. പാലാ ബസ് സ്റ്റാൻഡിൽ ടൈം കീപ്പിങ്ങുകാർ അനധികൃതമായി നടത്തുന്ന അനൗൺസ്മെൻറ് ഫീസ് പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിെൻറ ഓഡിറ്റ് റിപ്പോർട്ടിലുണ്ടെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടി. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ഓപറേറ്റേഴ്സ് യൂനിറ്റുകാർക്കും പൊലീസ് എയ്ഡ് പോസ്റ്റിനും ടൈംകീപ്പിങ് യൂനിറ്റുകാർക്കും വെവ്വേറെ കൗണ്ടറുകൾ നിർമിക്കാൻ നഗരസഭ കൗൺസിൽ തീരുമാനം എടുത്തിരുന്നെങ്കിലും ടൈംകീപ്പിങ്ങുകാർക്കു മാത്രമേ കൗണ്ടർ നിർമിച്ചു നൽകിയിട്ടുള്ളൂവെന്ന് ബസ് ഉടമകൾ പറയുന്നു. പാലാ ടൗൺ ബസ് സ്റ്റാൻഡിലെയും കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെയും ടൈം കീപ്പിങ് യൂനിറ്റുകൾ അടിയന്തരമായി അടച്ചുപൂട്ടണം. ഇതിനു മുനിസിപ്പൽ ഭരണാധികാരികൾ തയാറാകുന്നില്ലെങ്കിൽ ടൈം കീപ്പിങ്ങുകാർ നടത്തുന്ന പിരിവിന് കൂലി കൊടുക്കില്ല. സ്റ്റാൻഡ് ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പി.ജെ. തോമസ്, ബേബി ജോസഫ്, ഡാൻറീസ് അലക്സ്, ബാബു തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികളെ ബസില്‍ കയറ്റുന്നില്ലെന്ന് ചങ്ങനാശ്ശേരി: ഇത്തിത്താനം-കുരിശുംമൂട് റൂട്ടില്‍ ചാക്കരിമുക്ക് മുതല്‍ മുട്ടത്തുപടിവരെയുള്ള സ്റ്റോപ്പുകളില്‍ രാവിലെ സ്‌കൂള്‍ സമയത്ത് ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി. സ്റ്റോപ്പില്‍നിന്ന് ദൂരെമാറ്റി നിര്‍ത്തി ആളെ ഇറക്കി വിദ്യാർഥികള്‍ ഓടിയെത്തുമ്പോള്‍ ബസ് വിട്ടുപോകുകയാണ് പതിവ്. ഇതുമൂലം മിക്കദിവസങ്ങളിലും വിദ്യാർഥികള്‍ക്ക് സ്‌കൂളിലെ ആദ്യപീരിഡ് നഷ്ടപ്പെടുന്നു. കൂടാതെ വിദ്യാർഥികളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. ബസുകള്‍ തമ്മില്‍ മത്സരഓട്ടവും ഡ്രൈവര്‍മാര്‍ തമ്മില്‍ ൈകയാങ്കളിയും സ്ഥിരമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ സമയങ്ങളില്‍ എതിരെ വരുന്ന ബസുകള്‍ സ്റ്റോപ്പില്‍ സമാന്തരമായി നിര്‍ത്തി ഡ്രൈവര്‍മാര്‍ തമ്മില്‍ സംസാരിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഇത്തിത്താനം ഹില്‍വ്യൂ റെസിഡൻറ്സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ബീന കൂടത്തിൽ അധ്യക്ഷതവഹിച്ചു. സ്‌കറിയ ആൻറണി വലിയപറമ്പില്‍, ജെസി റോയി കൂടത്തില്‍, ബെന്നിച്ചന്‍ മുറിയായ്ക്കല്‍, ജോസുകുട്ടി മൂലംകുന്നം, മേഴ്‌സി മൂലംകുന്നം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.