വാറ്റ്​ റീ ഫണ്ട്​ ഉടൻ നൽകുമെന്ന്​ ധനമന്ത്രി ഉറപ്പുനൽകി ^റബർ ഡീലേഴ്​സ്​ ഫെഡറേഷൻ

വാറ്റ് റീ ഫണ്ട് ഉടൻ നൽകുമെന്ന് ധനമന്ത്രി ഉറപ്പുനൽകി -റബർ ഡീലേഴ്സ് ഫെഡറേഷൻ കോട്ടയം: വാറ്റ് നിയമത്തിൽനിന്ന് ജി.എസ്.ടിയിലേക്ക് മാറിയതിനെ തുടർന്ന് സംസ്ഥാനത്തെ റബർ വ്യാപാരികൾക്ക് 2012-13 വർഷം മുതൽ ലഭിക്കാനുള്ള മുഴുവൻ റീ ഫണ്ടും ഉടൻ ലഭ്യമാക്കുമെന്ന് ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതായി റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്തെ നൂറുകണക്കിന് വ്യാപാരികൾക്കാണ് 21 സി.സി പ്രകാരമുള്ള റീഫണ്ട് ഇനിയും ലഭ്യമാകാനുള്ളത്. റബർ ഉൽപാദന സീസൺ ആരംഭിക്കാനിരിക്കെ റബറി​െൻറ വൻ വിലയിടിവിലുള്ള ആശങ്കയും ധനമന്ത്രിയെ ബോധ്യപ്പെടുത്തുകയും റബർ കർഷകർക്കുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള റബർവില സ്ഥിരത പദ്ധതി പ്രകാരമുള്ള സബ്സിഡി ഉടൻ വിതരണം ചെയ്യുന്നതിന് ധനവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തതായും ഭാരവാഹികൾ അറിയിച്ചു. ചർച്ചയിൽ ടോമി കുരിശുംമൂട്ടിൽ, സി.ജെ. അഗസ്റ്റിൻ ചെട്ടിപ്പറമ്പിൽ, എം.ടി. തോമസ്, ഡിറ്റോ തോമസ്, ഫിലിപ്പ് തോമസ്, ഷിബു ജയിംസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.