കുട്ടികൾ മാഡം ക്യൂറിയുടെ കഥ പറയുന്നു; നാടകത്തിലൂടെ

പത്തനംതിട്ട: ഒന്നാം ക്ലാസ് തുടങ്ങി പത്താം തരം വരെ പഠിക്കുന്ന അമ്പതോളം കുട്ടികൾ ആയിരം ചതുരശ്രയടി വിസ്തീർണമുള്ള സ്റ്റേജിൽ അണിനിരക്കും, മാഡം ക്യൂറിയുടെയും ജോസഫ് മെംഗലെയുടെയും കഥ പറയാൻ. മാഡം ക്യൂറിയുടെ ജന്മദിനമായ ഏഴിന് വൈകീട്ട് അഞ്ചിന് അടൂർ ബോയിസ് ഹൈസ്കൂളിലാണ് രണ്ടാം മുഖം എന്ന ശാസ്ത്രനാടകം അരങ്ങേറുന്നത്. കലകളിലൂടെ കുട്ടികളിൽ ശാസ്ത്രതാൽപര്യം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മുഖം അരങ്ങത്ത് എത്തിക്കുന്നതെന്ന് നാടകത്തിൻറ രചനയും നിർമാണവും നിർവഹിച്ച ധനോജ് നായ്ക്, സംവിധായകൻ അടൂർ രാജേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റേഡിയം, പൊളോണിയം തുടങ്ങിയ മൂലകങ്ങൾ കണ്ടുപിടിച്ച് െനാബേൽ പുരസ്കാരം നേടിയ മാഡം ക്യൂറിയുടെ ജീവിതവും രണ്ടാം ലോകയുദ്ധകാലത്ത് ലക്ഷങ്ങളെ കൊന്ന ജോസഫ് മെംഗലെ എന്ന ശാസ്ത്രജ്ഞൻറ കഥയും കോർത്തിണക്കിയാണ് നാടകം തയാറാക്കിയത്. കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിലുമായി സഹകരിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. ഏഴിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വയലാർ ശരച്ഛന്ദ്രവർമ മുഖ്യാഥിതി ആയിരിക്കും. കേരള ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് പ്രസിഡൻറ് ഡോ.സി.പി. അരവിന്ദാക്ഷൻ മാഡം ക്യൂറി പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.