കോട്ടയം: മഴയും ഒപ്പം കിഴിവ് നൽകണമെന്ന മില്ലുകാരുടെ വാദവും കർഷകർ അംഗീകരിക്കാതെ വന്നതോടെ ജില്ലയിൽ നെല്ല് സംഭരണം സ്തംഭിച്ചു. സർക്കാർ മുന്നോട്ടുവെച്ച പുതിയ നിബന്ധന പാലിക്കാതെയുള്ള മില്ലുകാരുടെ പിന്മാറ്റവും പ്രതിസന്ധി രൂക്ഷമാക്കി. നേരത്തേ കൃഷിയിറക്കിയ ചങ്ങനാശ്ശേരി, വെച്ചൂർ, കുമരകം, അയ്മനം, ആർപ്പൂക്കര, തലയാഴം തുടങ്ങിയ മേഖലയിലെ നിരവധി പാടശേഖരങ്ങളിലെ കർഷകരാണ് എതിർപ്പുമായി എത്തിയത്. പാടശേഖരങ്ങളിൽ കൊയ്തെടുത്ത നെല്ലിെൻറ ഗുണനിലവാരം സംബന്ധിച്ച തർക്കമാണ് സംഭരണം പാളാൻ കാരണം. കുമരകം, വെച്ചൂർ, ആർപ്പൂക്കര മേഖലയിൽ യന്ത്രം ഉപയോഗിച്ച് കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്നു. കൊയ്തുകൂട്ടിയ ടൺകണക്കിന് നെല്ല് മഴയിൽ സംരക്ഷിക്കാൻ കഴിയാതെ നശിക്കുകയാണ്. ജില്ലയിൽനിന്ന് 30,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കേണ്ടത്. മിക്കയിടത്തും നെല്ലുകയറ്റവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കവും പ്രതിഷേധവും വ്യാപിക്കുന്നു. ആർപ്പൂക്കര കേളക്കരി പാടശേഖരത്തിൽനിന്ന് സ്വകാര്യ മില്ലുടമകൾ ഏറ്റെടുത്ത നെല്ലുമായിവന്ന ലോറികൾ കർഷകർ ബലമായി തടയുകയും പാഡി ഓഫിസറെ ഉപരോധിച്ചതും സംഘർഷത്തിന് ഇടയാക്കി. തുടർന്ന് കർഷകസമിതി നേതൃത്വത്തിൽ കലക്ടറുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അധിക ഈര്‍പ്പമുള്ള നെല്ല് സംഭരിക്കാന്‍ നിർബന്ധമായ സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് മില്ലുകാരുടെ വാദം. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന 14.1 ശതമാനം ഈര്‍പ്പമുള്ള ഒരു ക്വിൻറൽ നെല്ല് സംസ്‌കരിക്കുമ്പോള്‍ 64 കിലോ അരി മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍, എഫ്.സി.െഎ നിഷ്‌കർഷിക്കുന്ന തരത്തില്‍ 17.1 ശതമാനം ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുമ്പോള്‍ അരിയുടെ അളവ് 60 കിലോയിലും താഴെയാകുമെന്നാണ് സ്വകാര്യ മില്ലുകാരുടെ വാദം. തുലാമഴയിൽ പാടത്ത് അഞ്ചുമണിക്കൂർപോലും കൊയ്ത്തുയന്ത്രം പാടത്ത് ഇറക്കാനാകില്ല. ഒപ്പം കൊയ്തെടുക്കുന്ന നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയാറാകുന്നില്ല. അപ്പർ കുട്ടനാടൻ മേഖലയിൽ 15,000 ഹെക്ടറിൽ നെല്ലാണ് വിളവിനു പാകമായത്. മഴ തുടർന്നാൽ കതിർചെടികൾ നിലംപൊത്തി കനത്ത നഷ്ടമുണ്ടാകും. കഴിഞ്ഞ സീസണിൽ 36 മില്ലുകാർ നെല്ല് സംഭരിക്കാൻ സർക്കാറുമായി കരാറുണ്ടാക്കിയിരുന്നു. എന്നാൽ, ഇത്തവണ ഇതുവരെ നാലു സ്വകാര്യ മില്ലുകാർ മാത്രമാണ് എത്തിയത്. മഴ ഉൾപ്പെടെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി വിലയിടിച്ച് നെല്ല് വാങ്ങാനുള്ള തന്ത്രത്തിെൻറ ഭാഗമാണിതെന്നും പറയുന്നു. നെൽമണിയെണ്ണൽ പ്രായോഗികമല്ലെന്ന് കർഷകർ കോട്ടയം: നെൽമണിയെണ്ണി നെല്ലിെൻറ ഗുണനിലാരം അളക്കുന്ന സപ്ലൈകോയുടെ രീതിയും നെല്ല് സംഭരണെത്ത ബാധിച്ചു. ഒാരോ പാടത്തും കൊയ്തെടുക്കുന്ന നെൽമണിയിൽനിന്ന് 1000 എണ്ണിനോക്കിയാണ് ഗുണനിലവാരം പരിശോധിക്കുന്നത്. ഇത് ഡിജിറ്റൽ തുലാസിൽ തൂക്കുേമ്പാൾ 26ഗ്രാം തൂക്കം വരണം. 26ൽനിന്ന് കുറഞ്ഞാൽ ഒാരോ ക്വിൻറലിനും നാല് മുതൽ ആറു കിലോവരെ കുറച്ചാണ് നെല്ലിന് വിലയിടുന്നത്. പാലക്കാട്, കുട്ടനാട് കായൽ നിലങ്ങളിൽ ഇത് പര്യാപ്തമാണെങ്കിലും കരിനിലമായ അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ വിളയുന്ന നെല്ലിെൻറ കാര്യത്തിൽ പ്രായോഗികമല്ലെന്നാണ് കർഷകരുടെ വാദം. കുമരകം, വൈക്കം മേഖലയിൽ ആയിരം നെൽമണികളിൽനിന്ന് 22 ഗ്രാംവരെയാണ് പരമാവധി ലഭിക്കുക. ഒരുക്വിൻറൽ നെല്ലിന് കുറഞ്ഞത് 16 കിേലാ ഗുണനിലവാരത്തിെൻറ പേരിൽ കുറക്കുന്നത് കർഷകരുടെ നെട്ടല്ല് ഒടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.