ഇടമലക്കുടിയിൽ ആംബുലൻസ് ഒരുക്കണം -മനുഷ്യാവകാശ കമീഷൻ തൊടുപുഴ: ആദിവാസി സേങ്കതമായ ഇടമലക്കുടിയിൽ ചികിത്സ സൗകര്യവും യാത്രസംവിധാനവും അടിയന്തരമായി ലഭ്യമാക്കാൻ മനുഷ്യവകാശ കമീഷൻ ഉത്തരവിട്ടു. ശിശുമരണങ്ങളും പ്രസവത്തിൽ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളും ഉൾെപ്പടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കണക്കിലെടുത്താണ് കമീഷൻ നടപടി. എല്ലാമാസവും ചുരുങ്ങിയത് രണ്ട് മെഡിക്കൽ ക്യാെമ്പങ്കിലും സംഘടിപ്പിക്കണമെന്നും ചികിത്സാസഹായം വർധിപ്പിക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രം സബ് സെൻററുകൾ ഒന്നിൽ കൂടുതൽ പ്രവർത്തിപ്പിക്കണം. ഇവിടങ്ങളിൽ മെയിൽ നഴ്സുമാരെ നിയമിക്കണം. അടിയന്തര ചികിത്സാസൗകര്യത്തിനായി ആംബുലൻസ് ഏർപ്പെടുത്തണം. ആരോഗ്യ, ശുചിത്വകാര്യങ്ങളെക്കുറിച്ച് അവബോധം നൽകാൻ ക്ലാസുകളും ചർച്ചകളും സംഘടിപ്പിക്കണം. പോഷകാഹാര വിതരണം കാര്യക്ഷമമാക്കണം. നിർദേശങ്ങൾ നടപ്പിലാക്കി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ഇടുക്കി ജില്ല ൈട്രബൽ ഓഫിസർക്ക് നിർദേശം നൽകി. ഇടമലക്കുടി റോഡിെൻറ ആദ്യ ഘട്ടമായ പെട്ടിമുടിയിൽനിന്ന് ഇഡ്ഡലിപ്പാറയിലേക്കുള്ള 7.2 മീറ്റർ വരുന്ന റോഡ് എത്രയും വേഗം പൂർത്തിയാക്കണം. അടുത്ത ടൗണായ മൂന്നാറിലേക്ക് കോളനിവാസികൾക്ക് യാത്രാസൗകര്യത്തിനായി ചുരുങ്ങിയത് രണ്ട് ജീപ്പെങ്കിലും വാങ്ങണം. അവ യാത്രക്കാരുടെ ആവശ്യത്തിന് ഓടിക്കാൻ ജീവനക്കാരെ നിയമിക്കണം. 28 കോളനികളിലായി 3000 കുടുംബമാണ് ഇടമലക്കുടിയിലുള്ളത്. ഇതിൽ 380ഓളം പേർ രോഗികളാണ്. ഇതിൽ തന്നെ 80ഒാളം പേർ കിടപ്പുരോഗികളും. മുതുവ സമുദായക്കാരാണ് ഇടമലക്കുടിയിെല ആദിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.