കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ വാടക സ്കാനിയ ബസുകൾ ബുധനാഴ്ച മുതൽ ഒാടിത്തുടങ്ങും. പത്ത് സ്കാനിയ ബസുകളാണ് നിരത്തിലിറക്കുക. പത്തുബസുകൾക്ക് അഞ്ച് ഷെഡ്യൂളുകളാണ് തയാറാക്കിയത്. തുടക്കത്തിൽ നിലവിൽ സ്കാനിയ ബസുകൾ ഒാടുന്ന മൂന്ന് ബംഗളൂരു സർവിസുകൾക്കും ഒരു മൂകാംബിക സർവിസിനും പുതിയ ബസുകൾ നൽകും. പുതിയ സർവിസ് ഉദ്ഘാടനം ബുധനാഴ്ച മന്ത്രി തോമസ് ചാണ്ടി തിരുവനന്തപുരത്ത് നിർവഹിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ ഷെഡ്യൂൾ തയാറാക്കി സർവിസുകൾ തുടങ്ങും. പുതിയ എല്ലാ ബസുകൾക്കും റൂട്ട് നിശ്ചയിച്ചിട്ടുണ്ടെന്നും ലാഭകരമായ റൂട്ടുകളിലാവും സർവിസെന്നും ഒാപറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. ബംഗളൂരു, മൈസൂർ, ചെെന്നെ, മൂകാംബിക എന്നിവിടങ്ങളിലേക്കാവും കൂടുതൽ സർവിസുകൾ. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിന് എല്ലാ ദിവസവും മൂന്ന് സ്കാനിയ സർവിസുകൾ ഉണ്ടാകും. രണ്ടാംഘട്ടത്തിൽ 15 ബസുകൾ കൂടിയെത്തും. ഇതോടെ 25 ബസുകളാകും നിരത്തിൽ ഉണ്ടാകുക. എല്ലാ ബസുകൾക്കും ഷെഡ്യൂൾ തയാറാക്കി. കൂടുതൽ ബസുകൾ എത്തുന്നതോടെ സർവിസുകളുടെ എണ്ണം പ്രധാന ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. സ്കാനിയയുടെ ഏറ്റവും പുതിയ മോഡലായ യൂറോ നാല് ഗണത്തിൽപ്പെടുന്ന ബസുകളാണ് എത്തിച്ചത്. കഴിഞ്ഞ ഒാണത്തിന് ചെന്നൈക്ക് ബസ് അനുവദിക്കുമെന്ന് േകാർപറേഷൻ അറിയിച്ചിരുന്നു. ബസ് കൂടുതൽ എത്തുന്നതോടെ പുതിയ ചെന്നൈ സർവിസ് തുടങ്ങുമെന്നും കെ.എസ്.ആർ.ടി.സി ഉന്നതർ അറിയിച്ചു. സ്കാനിയ കമ്പനി നിയോഗിക്കുന്ന ഡ്രൈവർമാരാകും ബസ് ഒാടിക്കുക. കണ്ടക്ടർമാരെ കെ.എസ്.ആർ.ടി.സിയും നൽകും. ഇൗ നടപടി കെ.എസ്.ആർ.ടി.സിയിൽ പ്രതിഷേധം സൃഷ്ടിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രശ്നം ഒതുക്കി. ബസ് ഒാടുന്ന കിലോമീറ്റർ അടിസ്ഥാനമാക്കിയാണ് വാടക. സി.എ.എം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.