ആലപ്പുഴ: 14കാരിയെ ആശുപത്രിയിൽ പീഡിപ്പിച്ച കേസില്‍ പിതാവിന് മരണം വരെ തടവും ലക്ഷം രൂപ പിഴയും ശിക്ഷ. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് മൂന്നുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിർദേശിച്ചു. കുട്ടനാട് സ്വദേശിയായ 51കാരനെയാണ് ആലപ്പുഴ ഫാസ്റ്റ്ട്രാക്ക് സെഷന്‍സ് കോടതി (പോക്‌സോ കോടതി) ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമ തടയല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. 2013-ലാണ് കേസിനാസ്പദമായ സംഭവം. അബദ്ധത്തിൽ സേഫ്റ്റിപിൻ വിഴുങ്ങിയ 10ാം ക്ലാസ് വിദ്യാർഥിനി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംഭവം. കൂട്ടിരിപ്പുകാരനായി എത്തിയ പിതാവ് അർധബോധാവസ്ഥയിലായ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മുമ്പും തന്നെ പിതാവ് ശാരീരികമായി ദുരുപയോഗം ചെയ്ത വിവരം ചികിത്സിച്ച വനിതാ ഡോക്ടറോട് കുട്ടി പറഞ്ഞു. ഡോക്ടര്‍ ആലപ്പുഴ വനിതാ സെല്ലില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനിത എസ്.െഎ ശ്രീദേവി മൊഴിയെടുത്തു. പുളിങ്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ബിനു, വി.എസ്. ദിനരാജ് എന്നിവര്‍ കേസ് അന്വേഷിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. എച്ച്. ഷാജഹാൻ റാവുത്തർ ഹാജരായി. പോക്സോ നിയമപ്രകാരം പ്രതിയും കുട്ടിയും തമ്മിൽ നേരിൽ കാണാത്തവിധത്തിൽ ഇൻ കാമറയായാണ് വിചാരണ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.