കോട്ടയം: കുമരകത്ത് ബി.ജെ.പിയുടെ രണ്ട് പഞ്ചായത്ത് അംഗങ്ങളെ മുഖംമൂടി സംഘം ആക്രമിച്ച് പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. ചിലയിടങ്ങളിൽ അക്രമം. ബൈക്കിലെത്തിയ ഹർത്താൽ അനുകൂലികൾ ചെങ്ങളം വില്ലേജ് ഒാഫിസിൽ അതിക്രമിച്ചുകടന്ന് ഫയലുകൾ കീറിയെറിഞ്ഞു. തടയാനെത്തിയ ചെങ്ങളം വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വൈക്കം വെച്ചൂർ പുത്തൻതറയിൽ പി.പി. രാജേഷ്കുമാറിെന (39) മർദിച്ചു. ഇദ്ദേഹം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകർ സ്വകാര്യവാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും തടഞ്ഞത് നേരിയ സംഘർഷത്തിന് വഴിയൊരുക്കി. കോട്ടയം തിരുനക്കരയിലും നാഗമ്പടത്തും രണ്ട് കാറുകൾ തടഞ്ഞുനിർത്തി ചില്ലുകൾ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒാേട്ടായിലെത്തിയ യാത്രക്കാരെ തടഞ്ഞ് വഴിയിൽ ഇറക്കിവിട്ടതായും പരാതിയുണ്ട്. കോട്ടയത്ത് ബി.ജെ.പി നടത്തിയ പ്രതിഷേധപ്രകടനവും അക്രമാസക്തമായി. ജില്ല ൈവദ്യുതീകരണത്തിലേക്ക് എന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയെൻറയും മന്ത്രി എം.എം. മണിയുടെയും ചിത്രമടങ്ങിയ ഫ്ലക്സ്ബോർഡ്, പൊലീസ് അസോസിയേഷൻ ഫ്ലക്സ്ബോർഡ്, കേരള ഗസറ്റഡ് ഒാഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കൊടികൾ എന്നിവ നശിപ്പിച്ചു. ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നതിനിടെ തിരുനക്കര ചുറ്റുമതിൽ സ്ഥാപിച്ചിരുന്ന നഗരസഭയുടെ വൈദ്യുതിവിളക്കും തകർത്തു. വൻശബ്ദത്തോടെയാണ് ഇത് നിലേത്തക്ക് വീണത്. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കേരള കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയെൻറ കൊടിമരവും നശിപ്പിച്ചു. നഗരത്തിലെയും സമീപപ്രേദശങ്ങളിലെയും ചില ബാങ്കുകൾ രാവിലെ തുറന്നെങ്കിലും പ്രതിഷേധക്കാരെത്തി അടപ്പിക്കുകയായിരുന്നു. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രകടനമായെത്തി ബി.ജെ.പി പ്രവർത്തകർ ബസുകൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. കെ.എസ്.ആർ.ടി.സി ബസ് വിടാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ ഇവർ രണ്ടുമണിക്കൂർ സഹകരിക്കണമെന്ന് വ്യക്തമാക്കിയാണ് മടങ്ങിയത്. എന്നാൽ, കെ.എസ്.ആർ.ടി.സി ദീർഘദൂര-ഹ്രസ്വദൂര സർവിസുകൾ നടത്തി. കോട്ടയം ഡിപ്പോയിൽനിന്ന് 91 സർവിസുകൾ മുടക്കമില്ലാതെ ഒാടി. യാത്രക്കാരില്ലാത്തതിനാൽ ചില മേഖലകളിലേക്ക് സർവിസുകൾ പൂർണമായി മുടങ്ങി. കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളടക്കം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ഒാേട്ടാ-ടാക്സികളും സ്വകാര്യ ബസുകളും സർവിസ് നടത്തിയില്ല. ലോക്കൽ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ ഹർത്താലനുകൂലികൾ തടഞ്ഞു. ദീർഘദൂര ട്രെയിനുകളിൽ എത്തിയവർ അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞു. കോട്ടയത്ത് നഗരംചുറ്റി നടന്ന പ്രകടനത്തിന് ജില്ല പ്രസിഡൻറ് എൻ. ഹരി, ജില്ല സെക്രട്ടറി കെ.പി. ഭുവനേഷ്, മണ്ഡലം പ്രസിഡൻറ് ബിനു ആർ. വാര്യർ, നാരായണൻ നമ്പൂതിരി, രമേശ് കല്ലിൽ, ടി.എൻ. ഹരികുമാർ, എൻ. ശങ്കരറാവു എന്നിവർ നേതൃത്വം നൽകി. വൈക്കം: ഹർത്താലിൽ കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയിൽനിന്ന് പതിവുപോലെ സർവീസ് നടത്തി. യാത്രക്കാർ കുറവായിരുന്നു. വൈക്കം ഫെറിയുടെ പ്രവർത്തനം നിലച്ചു. ബാങ്കുകൾ, നഗരസഭ കാര്യാലയം എന്നിവയെല്ലാം അടഞ്ഞുകിടന്നു. കടുത്തുരുത്തിയിൽ ഹർത്താൽ പൂർണം കടുത്തുരുത്തി: ഹർത്താൽ കടുത്തുരുത്തിയിൽ പൂർണമായിരുന്നു. ടൗണിൽ കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. സർക്കാർ ഓഫിസുകൾ തുറന്നില്ല. സ്വകാര്യ മേഖലകളിലടക്കുള്ള ബാങ്കുകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികളെത്തി അടപ്പിച്ചു. ബി.ജെ.പി പ്രവർത്തകർ കടുത്തുരുത്തിയിൽ നടത്തിയ പ്രകടനത്തിന് എം.പി. ബാബു, ടി. രമേശൻ, പ്രവീൺ കെ. മോഹൻ, സന്തോഷ് മാമലശ്ശേരി, ബിനു മോൻ, സുധീഷ് എഴുമാന്തുരുത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.