കാഞ്ഞാർ: വീട്ടിൽ പറയാതെ ഗോവ കാണാൻ പുറപ്പെട്ട രണ്ട് ബിരുദ വിദ്യാർഥിനികളെയും അയൽക്കാരിയായ യുവതിയെയും കണ്ണൂരിൽനിന്ന് പൊലീസ് പിടികൂടി. ഇടുക്കി അറക്കുളം സ്വദേശിനികളായ മൂന്ന് പെൺകുട്ടികളാണ് വീട്ടുകാരെ അറിയിക്കാതെ വ്യാഴാഴ്ച ഉച്ചയോടെ ഗോവക്ക് വണ്ടി കയറിയത്. മൂവരും അയൽവാസികളും രണ്ടുപേർ ഒരേ കോളജിൽ പഠിക്കുന്നവരുമാണ്. പരീക്ഷക്ക് പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. വൈകീട്ട് ആറ് കഴിഞ്ഞിട്ടും കാണാതായതോടെ രക്ഷിതാക്കൾ പരാതിയുമായി കാഞ്ഞാർ സ്റ്റേഷനിലെത്തി. ഇവരിൽ രണ്ടുപേർ എല്ലാ തിരിച്ചറിയൽ രേഖകളും സർട്ടിഫിക്കറ്റുകളും എടുത്തുകൊണ്ടാണ് പോയത്. രക്ഷിതാക്കളിൽ ഒരാളുടെ ഫോൺ ഉപയോഗിച്ച് പെൺകുട്ടികളിൽ ഒരാൾ ഗോവക്കുള്ള റെയിൽേവ ടിക്കറ്റ് നിരക്ക് പരതിയിരുന്നു. ഇത് പരിശോധനയിൽ കണ്ടതിനെ തുടർന്ന് ഇൗ വഴിക്ക് നടത്തിയ അന്വേഷണമാണ് കണ്ണൂരിൽനിന്ന് ഇവരെ പിടികൂടാൻ സഹായകമായത്. കാഞ്ഞാർ െപാലീസ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തി കാര്യങ്ങൾ തിരക്കിയപ്പോൾ മൂവരും ഇവിടെനിന്ന് ഗോവക്ക് വണ്ടി കയറിയതായി മനസ്സിലാക്കി. തുടർന്ന് ഇൗ വിവരം മറ്റ് സ്റ്റേഷനുകളിലേക്കും കൈമാറി. വെള്ളിയാഴ്ച പുലർച്ചെ 2.30ഒാടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. എന്തിനാണ് ഗോവയിലേക്ക് പുറപ്പെട്ടതെന്ന് വ്യക്തമല്ല. അന്വേഷിച്ച് വരുന്നേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.