കോട്ടയം: എം.സി റോഡ് വികസന ഭാഗമായി നീലിമംഗലത്ത് പുതുതായി നിർമിച്ച പാലത്തിെൻറ ബലപരിശോധന പൂർത്തിയായി. വ്യാഴാഴ്ച ൈവകീട്ട് 6.45ന് പാലത്തിെൻറ റീഡിങ് രേഖപ്പെടുത്തിയശേഷമാണ് പരിശോധന അവസാനിപ്പിച്ചത്. ബലക്ഷയമില്ലെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ചയാണ് പാലത്തിെൻറ ബലം പരിശോധിക്കാൻ ആരംഭിച്ചത്. ആദ്യദിനത്തിൽ സ്ഥലനിർണയമടക്കം നടപടിയാണ് നടത്തിയത്. തുടർന്ന് ചൊവ്വാഴ്ച ഭാരം കയറ്റിയ നാല് ടോറസ് ലോറികൾ 24 മണിക്കൂർ പാലത്തിൽ നിർത്തിയിട്ട് പരിശോധന ആരംഭിച്ചു. 38.2 ടൺ ഭാരം വീതമായിരുന്നു ഒാരോ ടോറസ് ലോറിയിലും കയറ്റിയത്. ആകെ 152.8 ടൺ ഭാരമാണ് 24 മണിക്കൂർ പാലത്തിനു മുകളിൽ നിർത്തിയിട്ടത്. പാലത്തിൽ കയറ്റാവുന്ന പരമാവധി ഭാരമായിരുന്നു ഇത്. പാലത്തിെൻറ അടിയിൽ 20 സ്ഥലത്തായി ചലനങ്ങൾ വ്യക്തമാക്കുന്ന സ്െട്രയിൻ ഗേജ് മീറ്ററുകൾ സ്ഥാപിച്ചിരുന്നു. ഒാരോ മണിക്കൂറിലും ഇതിലെ അളവ് രേഖപ്പെടുത്തി. അന്തരീക്ഷ ഉൗഷ്മാവും ഓരോ മണിക്കൂറിലും രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി എട്ടോടെ ഇത് അവസാനിച്ചു. തുടർന്ന് ഭാരം കയറ്റിയ ലോറികൾ പാലത്തിൽനിന്ന് ഇറക്കിയ ശേഷം 24 മണിക്കൂർകൂടി പാലം പരിശോധിക്കുന്ന നടപടി ആരംഭിച്ചു. ഇതാണ് വ്യാഴാഴ്ച രാത്രിയോടെ അവസാനിച്ചത്. പരിശോധന നടത്തിയ ബംഗളൂരു എൻജിനീയറിങ് കൺസൾട്ടൻസി കണ്ടെത്തിയ വിവരങ്ങൾ വിലയിരുത്തി തയാറാക്കുന്ന റിപ്പോർട്ട് അടുത്തയാഴ്ച കെ.എസ്.ടി.പിക്ക് കൈമാറും. തുടർന്ന് ഇത് ലോകബാങ്ക് സംഘത്തിനു കൈമാറും. ബലക്ഷയമില്ലെന്ന് വ്യക്തമായാൽ പാലം തുറന്നുകൊടുക്കും. ലോകബാങ്ക് ഉദ്യോഗസ്ഥരുടെയും സർക്കാറിെൻറയും അനുമതി തേടിയശേഷമാകും പാലം തുറക്കുക. നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോൾ പാലത്തിെൻറ തൂണിെൻറ ഒരുഭാഗത്ത് വിള്ളൽ കണ്ടതോടെയാണ് ബലക്ഷയമുണ്ടെന്ന് ആക്ഷേപം ഉയർന്നത്. നാട്ടുകാരും ജനപ്രതിനിധികളും വിദഗ്ധ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടതോടെ പരിശോധനക്ക് കെ.എസ്.ടി.പി തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.