കോട്ടയം: അനാരോഗ്യകരമായ സാമ്പത്തിക ഇടപാടുകളും അഴിമതിയും തടയുന്നതിന് വിദ്യാർഥി പ്രവേശനനടപടി പൊലീസ്, വിജിലൻസ് സ്ക്വാഡുകൾ നിരീക്ഷിക്കുമെന്ന് എം.ജി സർവകലാശാല വൈസ്ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ. രേഖകളും െറേക്കാഡുകളും പരിശോധിക്കുന്നതിന് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റികളും രൂപവത്കരിക്കും. ഓൺലൈൻ ചോദ്യപേപ്പർ വിതരണവുമായി ബന്ധപ്പെട്ട് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽമാർക്കായി നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മുന്നേറണമെന്ന സർക്കാർ നയത്തിനനുസൃതമായാണ് പരീക്ഷ ചോദ്യപേപ്പറുകൾ ഓൺ ലൈനായി വിതരണം ചെയ്യാൻ നടപടിയെടുക്കുന്നത്. അടുത്ത അധ്യയനവർഷം മുതൽ ബിരുദതലത്തിൽ പരിഷ്കരിച്ച പാഠ്യപദ്ധതി, സ്കീം, റഗുലേഷൻസ് എന്നിവ നടപ്പാക്കും. സർവകലാശാല പരീക്ഷകൾക്ക് ചോദ്യബാങ്ക് സമ്പ്രദായവും നടപ്പാക്കും. ഇേൻറണൽ മാർക്ക് വിദ്യാർഥികളെ നിശ്ശബ്ദരാക്കാനുള്ള ആയുധമാക്കരുത്. ഹാജർ നില, മാർക്ക് തുടങ്ങിയവ കോളജുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് സുതാര്യവും പരാതി രഹിതവുമായ സംവിധാനങ്ങൾ നടപ്പാക്കണമെന്നും വി.സി പറഞ്ഞു. സിൻഡിക്കേറ്റ് അംഗം പ്രഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. പരീക്ഷ കമ്മിറ്റി കൺവീനർ ഡോ.ആർ. പ്രഗാഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ബി. പദ്മകുമാർ, ഡോ.കെ. ഷറഫുദ്ദീൻ, ഡോ.കെ. കൃഷ്ണദാസ്, ഡോ.എസ്. സുജാത, ഡോ.എ. ജോസ്, പ്രഫ. വി.എസ്. പ്രവീൺകുമാർ, ഡോ.എം.എസ്. മുരളി, പരീക്ഷ വിഭാഗം ജോ.രജിസ്ട്രാർ സി. രവീന്ദ്രൻ, അസി. രജിസ്ട്രാർ ഗിരീഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.