കോട്ടയം: ജില്ല കോൺഗ്രസ് നേതൃയോഗത്തിൽ സംസാരിച്ച നേതാക്കളും കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ രംഗെത്തത്തി. നമ്മുടെ തലയിലെ നുകം തനിയെ താഴെവീണ് പൊട്ടിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കെ.എം. മാണിയുമായുള്ള രാഷ്ട്രീയബന്ധം അവസാനിപ്പിക്കുന്നത് കോൺഗ്രസ് പ്രവർത്തകരുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ചതിയൻ ചന്തുപോലും ചെയ്യാത്ത ചതിയാണ് മാണിയും ജോസ്കെ. മാണിയും ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെൻറ കൈപിടിച്ചാണ് ജോസ് കെ. മാണി ഉറപ്പുനൽകിയത്. ഇതുമൂലമുണ്ടായ ഭാഗ്യമെന്നത്, ഇതൊരു കൊലച്ചതിയാണെന്ന് കേരള കോൺഗ്രസിലെ നേതാക്കൾ തന്നെ പറഞ്ഞുവെന്നതാണ്. െതരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളിൽ ഒരു മാറ്റവുമില്ലെന്ന് പറഞ്ഞ ഇ.ജെ. അഗസ്തി രാജിെവച്ച് രാഷ്ട്രീയഅന്തസ്സ് കാണിച്ചു. കേരളാ കോൺഗ്രസ് രൂപംകൊണ്ടശേഷം കോൺഗ്രസിന് തനിച്ചു മുന്നേറാൻ കിട്ടിയ ഏറ്റവും നല്ല അവസരമാണിതെന്നും തിരുവഞ്ചൂർ പറഞ്ഞു. കെ.എം. മാണിക്കും ജോസ് കെ. മാണിക്കുംവേണ്ടി ജില്ലയിലെ കോൺഗ്രസിനുണ്ടായത് വലിയ നഷ്ടങ്ങളാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസിെൻറ സീറ്റ് മൂന്നായി ചുരുങ്ങി. ജോസ് കെ. മാണിക്കുവേണ്ടി കോട്ടയം ലോക്സഭ സീറ്റും കോൺഗ്രസ് വിട്ടുകൊടുത്തു. എന്നിട്ടും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സഹിക്കാനാവാത്ത വഞ്ചനയാണ് മാണിയും മകനും കാണിച്ചത്. ഡി.സി.സി യോഗത്തിലെ വിമർശനത്തെക്കുറിച്ചാണ് അവർ പരാതി പറഞ്ഞത്. ഡി.സി.സി യോഗങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനങ്ങളുയരാറുണ്ട്. പിന്നെയാണോ മാണിയെയും മകനെയും ഒഴിവാക്കുന്നത്. ഇതു പറഞ്ഞ് മുഖം രക്ഷിക്കാനാണ് കെ.എം. മാണി നോക്കുന്നത്. ബജറ്റ് വിറ്റുവെന്നുപറഞ്ഞ് നിയമസഭയിൽ സി.പി.എം നേതാക്കൾ ആക്രമിക്കാൻ വന്നപ്പോൾ നെഞ്ചുകൊടുത്ത് സംരക്ഷിച്ചത് കോൺഗ്രസ് എം.എൽ.എമാരും ചേർന്നാണെന്നും കെ.സി. പറഞ്ഞു. ബാർ കോഴക്കേസിൽ ആരോപണങ്ങളുടെ മുൾമുനയിൽനിന്ന് കെ.എം. മാണിക്കുവേണ്ടി ചാനലുകളിൽ പോയി വാദിച്ച് ഏറ്റവുമധികം നാറിയത് താനാണെന്ന് കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കൻ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം മാണിയുടെ അധികാരപരിധിയിലുള്ള സ്ഥലങ്ങളിലെല്ലാം കോൺഗ്രസുകാർക്ക് നിരവധി പീഡനങ്ങളേൽക്കേണ്ടി വന്നിട്ടുണ്ട്. മാണിയും കൂട്ടരും പോയാലും കോൺഗ്രസിന് തനിച്ച് ജില്ലയിൽ ശക്തമായ നിലനിൽപുണ്ട്. അത് കോട്ടയത്ത് വിവിധ സ്ഥലങ്ങളിൽ തെളിഞ്ഞതാണ്. കോൺഗ്രസ് നേതൃത്വം ഇപ്പോഴെടുത്ത തീരുമാനങ്ങൾ ശക്തമായി പ്രവൃത്തിപഥത്തിലെത്തിക്കാൻ നടപടിയെടുക്കണമെന്നും വാഴക്കൻ പറഞ്ഞു. കോൺഗ്രസ് മെമ്പർഷിപ് വിതരണത്തിെൻറ ജില്ലതല ഉദ്ഘാടനം എം.പി. ഗോവിന്ദൻ നായർക്ക് നൽകി ഉമ്മൻ ചാണ്ടി നിർവഹിച്ചു. കുര്യൻ ജോയി, ടോമി കല്ലാനി, ലതിക സുഭാഷ്, പി.എ. സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ, യൂജിൻ തോമസ്, ബിജു പുന്നത്താനം, പ്രഫ.പി.ജെ. വർക്കി, മോഹൻ കെ. നായർ, അഡ്വ.സണ്ണി പാമ്പാടി, നീണ്ടൂർ മുരളി, ബാബു കെ. കോര, ജി. ഗോപകുമാർ, ബോബി ഏലിയാസ്, സണ്ണി കാഞ്ഞിരം, എം.പി. സന്തോഷ്കുമാർ, അഡ്വ. ജോണി ജോസഫ്, ജോബോയ് േജാർജ്, ജെ.ജി. പാലക്കലോടി, എ.കെ. ചന്ദ്രമോഹൻ, ടി.കെ. സുരേഷ് കുമാർ, ഷിൻസ് പീറ്റർ, ആർ. സജീവ്, ജയ്ജോൺ പേരയിൽ, ഷേർലി തര്യൻ, ജോബിൻ ജേക്കബ്, ജോർജ് പയസ്, ശോഭ സലിമോൻ, രാജൻ പെരുമ്പക്കാട്, എ. സനീഷ്കുമാർ, അബ്ദുസ്സലാം റാവുത്തർ, രാജീവ് മേച്ചേരി, സുനു ജോർജ്, അഡ്വ.പി.എ. ഷമീർ, പ്രകാശ് പുളിക്കൻ, സാബു പുതുപ്പറമ്പിൽ, ടി.ഡി. പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.