കോട്ടയം: മാനസിക വളർച്ച വൈകല്യം ബാധിച്ചവർക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തി പ്രാബല്യത്തിൽ വന്ന നിയമം അടിയന്തരമായി നടപ്പാക്കണമെന്ന് സർക്കാറിനു നിർദേശം നൽകുമെന്ന് ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ. കോട്ടയത്ത് നടന്ന സിറ്റിങ്ങിൽ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശി ജോഷി സി. ജേക്കബ് 23 വയസ്സുള്ള മകൻ ജോയ്സിക്കു വേണ്ടി സമർപ്പിച്ച അപേക്ഷയിലാണ് നടപടി. പോളിടെക്നിക് പഠനം പൂർത്തിയാക്കിയ ജോയ്സിക്ക് ഗൾഫിലുണ്ടായ അപകടത്തെ തുടർന്നാണ് മാനസിക വൈകല്യം ഉണ്ടായത്. പി.എസ്.സി നടത്തുന്ന പരീക്ഷ മത്സരബുദ്ധിയോടെ എഴുതി ലിസ്റ്റിൽ ഉൾപ്പെടാൻ ജോയ്സിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മാനസിക വളർച്ച വൈകല്യം ബാധിച്ചവർക്ക് ജോലിയിൽ ഒരു ശതമാനം സംവരണം സംസ്ഥാന സർക്കാർ ഏർപ്പെടുത്തണമെന്ന നിയമം അടിയന്തരമായി നടപ്പാക്കണമെന്ന അപേക്ഷകെൻറ ആവശ്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുന്നത്. അന്യായമായി പുരയിടം കൈയേറി വഴിവെട്ടിയെന്ന് ആരോപിച്ച് പൂവത്തോട് സ്വദേശി സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി. ഫെലോഷിപ് ഗ്രാൻറ് കിട്ടുന്നില്ലെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ എം.ഫിൽ പഠനം നടത്തുന്ന ഒ.ഇ.സി വിഭാഗത്തിൽപെട്ട അലക്സ് ജയിംസ് നൽകിയ പരാതിയിൽ സർക്കാർ യൂനിവേഴ്സിറ്റിയിൽ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ ആനുകൂല്യം തുടർന്നും അനുവദിക്കണമെന്ന് പട്ടിക ജാതി വികസന ഡയറക്ടർക്ക് കമീഷൻ നിർദേശം നൽകി. പഠനത്തിനായി വിദ്യാഭ്യാസ വായ്പയെടുത്ത നഴ്സിങ് വിദ്യാർഥിനിക്ക് സർക്കാറിെൻറ പുതിയ വിദ്യാഭ്യാസ വായ്പ നയത്തിെൻറ പ്രയോജനവും കമീഷൻ ലഭ്യമാക്കി. ചേരമർ ക്രിസ്റ്റ്യൻ വിഭാഗത്തിൽപെട്ട വിദ്യാർഥിനിക്ക് പുതിയ വിദ്യാഭ്യാസ വായ്പനയപ്രകാരമുള്ള ഇളവ് നൽകണമെന്ന് ബാങ്കിനു നിർദേശം നൽകി. കമീഷൻ അംഗം ബിന്ദു തോമസും സിറ്റിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.