മൂന്നാർ: സമരച്ചൂടിൽ കത്തിനിന്ന 10 ദിനങ്ങൾക്കൊടുവിൽ പൊമ്പിൈള ഒരുൈമ സമരവേദി ശാന്തമായി. മന്ത്രി മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ നടക്കുന്ന പൊമ്പിൈള ഒരുൈമ സമരവേദിയിലാണ് ആളും ആരവും ഒഴിഞ്ഞത്. റിലേ സത്യഗ്രഹമാണ് പൊമ്പിൈള ഒരുൈമ ഇപ്പോൾ നടത്തുന്നത്. മന്ത്രി എം.എം. മണി മാപ്പ് പറഞ്ഞ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23ന് വൈകീട്ട് അഞ്ചോടെയാണ് പൊമ്പിൈള ഒരുൈമ സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂടെയുണ്ടായിരുന്ന നേതാക്കളിൽ ചിലർ മടങ്ങി തുടങ്ങി. ഇതിനിടെ, മണിയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച സമരം ക്രമേണ ഭൂസമരമായി മാറുകയാണ്. മണി രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിലും തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമിയും വാസയോഗ്യമായ വീടും 600 രൂപ കൂലിയും നൽണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ പറഞ്ഞു. ഭൂസമരം എന്ന നിലയിലേക്ക് മാറിത്തുടങ്ങിയതോടെ സമരത്തിനു പിന്തുണയുമായി ചൊവ്വാഴ്ച വരെ സ്ഥലത്തുണ്ടായിരുന്ന ആം ആദ്മി പാർട്ടി നേതാവ് സി.ആർ. നീലകണ്ഠനും മടങ്ങി. പൊമ്പിളൈ ഒരുമൈ പ്രസിഡൻറ് കൗസല്യയാണ് ചൊവ്വാഴ്ച സത്യഗ്രഹം നടത്തിയത്. മൂന്നിന് ജനറൽ സെക്രട്ടറി രാജേശ്വരി സത്യഗ്രഹമിരിക്കും. ആദിവാസി ഗോത്രസഭ നേതാവ് സി.കെ. ജാനു സമരപ്പന്തൽ സന്ദർശിക്കുമെന്ന് നേതാക്കൾ അറിയിച്ചു. അതിനിടെ, മന്ത്രി മണി സമരപ്പന്തലിലെത്തി മാപ്പ് പറയണമെന്ന നിലപാടിൽ പെമ്പിളൈ ഒരുമൈ മാറ്റം വരുത്തി. മന്ത്രി രാജിവെക്കുക, തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.