കു​രി​ശ​ടി കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം: മൂ​ന്നം​ഗ​സം​ഘം അ​റ​സ്​​റ്റി​ല്‍

ചങ്ങനാശ്ശേരി: തോട്ടക്കാട് സെൻറ് ഇഗ്നേഷ്യസ് പള്ളികുരിശടി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ മൂന്നംഗസംഘം അറസ്റ്റിലായി. ചമ്പക്കര ആശ്രമംപടി പത്തയക്കുഴി ബൈജു (കൊച്ചുമോന്‍- -37), തോട്ടക്കാട് കഞ്ചാവ്കവല കുന്നേല്‍ ജോമോന്‍ (19), പരിയാരം അഞ്ചേരി അറയ്ക്കല്‍ ജോസഫ് (സജി--22) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന 15കാരനെ പൊലീസ് താക്കീതുനല്‍കി വിട്ടയച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വാകത്താനം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സെൻറ് ഇഗ്നേഷ്യസ് പള്ളിയുടെ സമീപത്തുള്ള കള്ളുഷാപ്പില്‍ പ്രതികളായ നാലംഗ സംഘം മദ്യപിക്കുന്നതിനിടയില്‍ പണംതീര്‍ന്നു. പണം ഉണ്ടാക്കാന്‍ വകയുണ്ടെന്നുപറഞ്ഞ് മുഖ്യപ്രതി ബൈജു വീട്ടിലേക്കുപോയി കമ്പിപ്പാര എടുത്തുകൊണ്ടുവന്നു. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് പള്ളിയുടെ കുരിശടി കുത്തിപ്പൊളിച്ചു. പള്ളിയുടെ നേര്‍ച്ചെപ്പട്ടിയുടെ പുറത്തെ താഴ് പൊട്ടിച്ചശേഷം അകത്തെ താഴ് പൊട്ടിക്കുന്ന സമയത്ത് നാട്ടുകാര്‍ ശബ്ദം കേട്ട് എത്തുകയും വാകത്താനം സി.ഐയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും പൊലീസുകാരും നടത്തിയ അന്വേഷണത്തില്‍ സമീപത്ത് ഒളിച്ചിരുന്ന ജോസഫിനെ പിടികൂടി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈജുവിനെയും ജോമോനെയും 15 കാരനെയും പിടികൂടിയത്. ബൈജുവിെൻറ വീട്ടില്‍നിന്ന് കുഴിച്ചിട്ട കമ്പിപ്പാര പൊലീസ് കണ്ടെത്തി. ബൈജു കോട്ടയത്ത് മാല പൊട്ടിച്ച കേസില്‍ രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജോമോന്‍ വിവിധ മോഷണേക്കസുകളില്‍പെട്ടിട്ടുള്ളയാണ്. 15 വയസ്സുകാരന്‍ ബാലാവകാശ നിയമ പരിധിയിലുള്ളതിനാലാണ് ഇയാളെ വിട്ടയച്ചത്. അറസ്റ്റിലായ മൂവെരയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി. അജിത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസ്, വാകത്താനം എസ്.ഐ ബിജു, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്.ഐ കെ.കെ. റെജി, ആൻറണി സെബാസ്റ്റ്യന്‍, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.