ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​ര്‍ ഒ​റ്റ​പ്പെ​ടും -–മാ​ര്‍ പെ​രു​ന്തോ​ട്ടം

ചങ്ങനാശ്ശേരി: ജനപ്രതിനിധികളെ ജനം െതരഞ്ഞെടുക്കുന്നത് ക്ഷേമം ഉറപ്പാക്കാനാണെന്നും അതുകൊണ്ടുതന്നെ ജനവിരുദ്ധ മദ്യനയത്തെ പിന്തുണക്കുന്ന ജനപ്രതിനിധികള്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശ്ശേരി അതിരൂപത ആത്മതാ കേന്ദ്രവും കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും സംയുക്തമായി സംഘടിപ്പിച്ച മദ്യലഹരി വിരുദ്ധ സംഗമം ‘സ്‌നേഹമതില്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹമതിലില്‍ മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം രേഖപ്പെടുത്തി. അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് കപ്പാമൂട്ടില്‍ അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, പുതൂര്‍പ്പള്ളി ഇമാം ഷബിന്‍ അഹമ്മദ് കാസിമി, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍, എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എം. ചന്ദ്രബാബു, ഫാ. കുര്യന്‍ പുത്തന്‍പുര, പ്രസാദ് കുരുവിള, തോമസുകുട്ടി മണക്കുന്നേല്‍, ജസ്റ്റിന്‍ ബ്രൂസ്, കെ.പി. മാത്യു, ജെ.ടി. റാംസേ, പി.എ. കുര്യാച്ചന്‍, വി.ജെ. ലാലി, സാജന്‍ ഫ്രാന്‍സീസ്, സണ്ണി തോമസ്, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്‍ണി, ഷൈനി ഷാജി, ടി.എം. മാത്യു, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, പാപ്പച്ചന്‍ നേരിയംപറമ്പില്‍, ജോസി കല്ലുകളം, ബേബിച്ചന്‍ തടത്തില്‍, സാംസണ്‍ വലിയപറമ്പില്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, തോമസ് കല്ലുകളം, ജോയിച്ചന്‍ തിനപ്പറമ്പില്‍, മേരിക്കുട്ടി പാറക്കടവില്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികളും അധ്യാപകരും കന്യാസ്ത്രീകളും തൊളിലാളികളുമടക്കം നൂറുകണക്കിനാളുകള്‍ സ്‌നേഹമതിലില്‍ മദ്യലഹരി വിരുദ്ധ സന്ദേശം രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.