സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട്​ പോ​സ്​​റ്റി​ൽ ഇ​ടി​ച്ചു; ര​ണ്ട്​ ബൈ​ക്ക്​ ത​ക​ർ​ന്നു

വൈക്കം: പൊലീസ് സ്റ്റേഷന് സമീപമുള്ള ബസ്സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയ കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നെത്തിയ സ്വകാര്യ ബസ് സമീപത്തുള്ള വൈദ്യുതി പോസ്റ്റ്, ടെലഫോൺ പോസ്റ്റ്, പെട്ടിക്കട എന്നിവയിൽ ഇടിച്ചുനിന്നു. സമീപത്ത് മെഡിക്കൽ ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ തകർന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് ഒടിഞ്ഞ കോൺക്രീറ്റ് പോസ്റ്റ് ബസിന് മുകളിലേക്ക് വീണ് വൈദ്യുതി പെെട്ടന്ന് ഓഫ് ആയതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വണ്ടിവരുന്നത് കണ്ട് പെട്ടിക്കടയിൽ ഉണ്ടായിരുന്ന സ്ത്രീ ഓടി മാറിയതുകൊണ്ട് അപകടം ഒഴിവായി. സ്ത്രീകളും വിദ്യാർഥികളും ഉൾെപ്പടെ ഒട്ടേറെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സമയത്തായിരുന്നു. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.