പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തെ​ച്ചൊ​ല്ലി ഭി​ന്ന​ത: ക​ടു​ത്തു​രു​ത്തി ​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

കടുത്തുരുത്തി: കടുത്തുരുത്തി േബ്ലാക്ക് പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി ഭിന്നത രൂക്ഷമായി. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്കിൽ പ്രസിഡൻറ് ലൂസമ്മ ജയിംസും ഭരണസമിതി അംഗമായ അന്നമ്മ രാജുവും തമ്മിൽ പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇവരും കേരള കോൺഗ്രസ് അംഗങ്ങളാണ്. പാർട്ടി ധാരണയനുസരിച്ച് അന്നമ്മ രാജുവിന് ഒന്നരവർഷം കഴിയുമ്പോൾ പ്രസിഡൻറ് സ്ഥാനം നൽകാമെന്നായിരുന്നു നേതൃത്വം വാഗ്ദാനം ചെയ്തിരുന്നത്. പ്രസിഡൻറ് സ്ഥാനം ഇപ്പോൾ അന്നമ്മക്ക് നൽകാൻ കഴിയില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ തനിക്ക് ലഭിക്കേണ്ട പ്രസിഡൻറ് സ്ഥാനം നൽകാതിരിക്കുന്നത് ഗൂഢാലോചനയാണെന്ന് അന്നമ്മ ആരോപിച്ചു. പാർട്ടിയുടെ മുൻധാരണയനുസരിച്ച് നിലവിലെ പ്രസിഡൻറിനെ മാറ്റണമെന്ന് പലതവണ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായും ഇവർ പറഞ്ഞു. ആഭ്യന്തരകലാപം മൂർച്ഛിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമാകാനുള്ള സാധ്യതയേറി. ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫ് ആറും യു.ഡി.എഫ് ആറും ഒരു സ്വന്തന്ത്രനുമാണ്. സ്വതന്ത്രെൻറ പിന്തുണയോടുകൂടിയാണ് യു.ഡി.എഫ് ഭരണം നിലനിർത്തുന്നത്. ഒരംഗം രാജിവെക്കുകയോ കൂറുമാറുകയോ ചെയ്താൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.