എരുമേലി: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് നിർമാണങ്ങളില്‍ പുതിയനയം കൊണ്ടുവരുമെന്നും വിവേചനം കൂടാതെ എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് തുക അനുവദിക്കുമെന്നും മന്ത്രി ജി. സുധാകരന്‍. കണമല ബൈപാസിെൻറയും മുണ്ടക്കയം-കോരുത്തോട്^പമ്പാവാലി, ഇടകടത്തി-പമ്പാവാലി റോഡിെൻറയും ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സീസണില്‍ ഏറ്റവും വലിയ അപകടമേഖലയായ അട്ടിവളവിനു സമാന്തരമായാണ് 6.30 കോടി െചലവില്‍ 2.300 കി.മീ. ദൂരത്തില്‍ കണമല ബൈപാസ് പൂര്‍ത്തിയാക്കിയത്. എട്ടു കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച റോഡാണ് മുണ്ടക്കയം-കോരുത്തോട്-പമ്പാവാലി റോഡ്. അഞ്ചുകോടി െചലവില്‍ മുക്കൂട്ടുതറ^ഇടകടത്തി-പമ്പാവാലി റോഡും നവീകരിച്ചു. പമ്പ നദിക്ക് ചേര്‍ന്നു കിടക്കുന്ന പ്രദേശമായ മൂലക്കയത്ത് നാലുകോടി മുടക്കി നിർമിച്ച എയ്ഞ്ചല്‍വാലി-മൂലക്കയം റോഡിെൻറയും 1.60 കോടി െചലവില്‍ നിര്‍മിച്ച എയ്ഞ്ചല്‍വാലി-പള്ളിപ്പടി^കുളങ്ങരപ്പടി റോഡിെൻറയും ഉദ്ഘാടനം മൂലക്കയത്തുവെച്ച് മന്ത്രി നിര്‍വഹിച്ചു. പിന്നാക്ക മേഖലയായ ഈ പ്രദേശത്തിെൻറ വികസനത്തിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. രണ്ടു കോടി 22 ലക്ഷം രൂപ െചലവില്‍ പൂര്‍ത്തീകരിച്ച കോരുത്തോട്- 116 കോളനി-പശ്ചിമ റോഡ് ഉദ്ഘാടനവും മന്ത്രി ഉദ്ഘാടനം ചെയ്തു. പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗങ്ങളില്‍ ആേൻറാ ആൻറണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ടി. അയ്യൂബ്ഖാന്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുധീര്‍, വത്സമ്മ തോമസ്, അനീഷ് വാഴയില്‍, സോമന്‍ തെരുവത്തില്‍, മിനി തങ്കച്ചന്‍, ശശികല യശോധരന്‍, പി.ടി. ജയന്‍, ടി.കെ. രാജു, അജിത ഓമനക്കുട്ടന്‍, കെ.സി. രാജന്‍, ജോജോ പാമ്പാടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.