പൊ​ന്‍കു​ന്നത്ത്​ ടാ​ങ്ക് മാ​റി ഡീ​സ​ല്‍ നി​റ​ച്ചു; കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ല​ക്ഷ​ങ്ങ​ൾ ന​ഷ്​​ടം

പൊന്‍കുന്നം: ജീവനക്കാരുടെ അനാസ്ഥമൂലം പൊന്‍കുന്നം െക.എസ്.ആർ.ടി.സി ഡിപ്പോയില്‍ ടാങ്ക് മാറി ഡീസല്‍ നിറച്ചു. ഇതുമൂലം കോർപറേഷനു നഷ്ടം ലക്ഷങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊന്‍കുന്നം ഡിപ്പോയിലെ ഉപയോഗശൂന്യമായ ഡീസല്‍ ടാങ്കില്‍ ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍ കൊണ്ടുവന്ന 12,000 ലിറ്റര്‍ ഡീസല്‍ നിറച്ചു മടങ്ങിയത്. അറ്റകുറ്റപ്പണിയും പുതിയ പമ്പ് സ്ഥാപിക്കലും നടക്കുന്ന ടാങ്കിലേക്കാണ് ഡീസല്‍ നിറച്ചത്. ഇതു തിരിച്ചെടുക്കാന്‍ കഴിയാത്തതാണ് ഏഴര ലക്ഷം രൂപയുടെ ഡീസല്‍ കെട്ടിക്കിടക്കാന്‍ കാരണമായത്. തിങ്കളാഴ്ച പല ബസുകളും ഡിപ്പോയില്‍നിന്ന് സര്‍വിസ് ആരംഭിക്കാനാകാതെ മറ്റ് ഡിപ്പോകളിലെത്തി ഡീസല്‍ നിറച്ചാണ് സര്‍വിസ് തുടങ്ങിയത്. പൊന്‍കുന്നത്തിനു പുറമെ എരുമേലി ഡിപ്പോയിലെയും ബസുകള്‍ ഇവിടെ നിന്നാണ് ഇന്ധനം നിറക്കുന്നത്. ഇതിനു കഴിയാതെ വന്നതോടെ 21 കിലോമീറ്റര്‍ അധികം ഓടി പാലായില്‍ എത്തിയാണ് ഡീസല്‍ നിറച്ചത്. പല സര്‍വിസുകളും സമയത്ത് ഓപറേറ്റ് ചെയ്യാന്‍ കഴിയാതെ വന്നതോടെ കോര്‍പറേഷന് വേറെയും നഷ്ടമുണ്ടായി. ടാങ്കില്‍ ഡീസല്‍ നിറക്കുേമ്പാൾ ചാര്‍ജ്മാന്‍, സ്‌റ്റോര്‍കീപ്പര്‍, സെക്യൂരിറ്റി, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ അല്ലെങ്കില്‍ സ്റ്റേഷൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നാണ് ചട്ടം. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.