ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​നം: എ​രു​മേ​ലി​യി​ല്‍ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി

എരുമേലി: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ നടപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചിെൻറ നേതൃത്വത്തില്‍ സുരക്ഷാ ഓഡിറ്റ് നടന്നു. ട്രാഫിക് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ തയാറാക്കാൻ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രണ്ടാംഘട്ട ഓഡിറ്റാണ് വെള്ളിയാഴ്ച എരുമേലിയില്‍ നടന്നത്. അടുത്ത തീർഥാടനകാലം മുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ എരുമേലിയില്‍ ഒരുക്കും. എരുമേലിയുടെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. എരുമേലിയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, കാമറകളുടെ എണ്ണം വർധിപ്പിക്കുക, അമ്പലങ്ങളുടെയും പള്ളിയുടെയും സുരക്ഷക്കായി കവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കുക. പാര്‍ക്കിങ് മൈതാനങ്ങള്‍, പേട്ടതുള്ളല്‍ പാതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കാനനപാതയിലെ വെളിച്ചക്കുറവ് പരിഹരിക്കുക, ആവശ്യത്തിന് കുടിവെള്ളം എത്തിക്കുക, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, വാഹന വകുപ്പ് എന്നിവയുടെ സേവനം ലഭ്യമാക്കുക, ഗതാഗതത്തിരക്കും അപകടങ്ങളും ഒഴിവാക്കാൻ മുന്‍കരുതലുകള്‍ എന്നിവയാണ് ലക്ഷ്യം. എരുമേലി പൊലീസ് സ്റ്റേഷനില്‍ വിവിധ വകുപ്പുകള്‍ പങ്കെടുത്ത യോഗത്തില്‍ ഓരോ വകുപ്പുകളും അവരുടേതായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, റവന്യൂ, ആരോഗ്യവകുപ്പ്, ഫോറസ്റ്റ്, പഞ്ചായത്ത്, ദേവസ്വം ബോര്‍ഡ്, ജമാഅത്ത് തുടങ്ങി വിവിധ വകുപ്പുകളും ഓഡിറ്റില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.